ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; ഭീഷണി ശബ്‌ദം രവി പൂജാരിയുടേത് തന്നെ, സ്ഥിരീകരണവുമായി അന്വേഷണ സംഘം
ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; ഭീഷണി ശബ്‌ദം രവി പൂജാരിയുടേത് തന്നെ, സ്ഥിരീകരണവുമായി അന്വേഷണ സംഘം
നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിന് നേരെ ഉണ്ടായ വെടിവയ്പ്പിനു മുൻപ് ലീനയ്ക്ക് വന്ന ഭീഷണിയുടെ ശബ്ദരേഖ മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടേതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെയാണ് രവി പൂജാരി തന്നെയാണ് ഭീക്ഷണിക്ക് പിന്നിലെന്ന് സ്ഥിതീകരിച്ചിരിക്കുന്നത്.
കര്‍ണ്ണാടക പൊലീസിന്റെ കൈവശം ഉണ്ടായിരുന്ന രവി പൂജാരിയുടെ ശബ്ദ സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടി ലീനയ്ക്ക് ലഭിച്ച ഭീക്ഷണി സന്ദേശത്തിലെ ശബ്ദം ഇയാളുടേത് തന്നെയെന്ന് സ്ഥിതീകരിച്ചത്.ഇതോടെ ഇയാളുമായി ബന്ധമുളള കൊട്ടേഷന്‍ സംഘത്തിലേയ്ക്കും പൊലീസിന്റെ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുകയാണ്.
രവി പൂജാരിയുമായി ബന്ധപ്പെടു കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ ചിലരും രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടകയിലെ പല ബിസിനസുകാരെയും ബില്‍ഡര്‍മാരെയും മറ്റും രവി പൂജാരി സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്നതായി മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ പലവട്ടം രവി പൂജാരിയുടെ പേരിൽ ഫോൺ വിളികൾ വന്നിരുന്നു. കാര്യമായ ഭീഷണിയല്ല, സൗഹൃദരൂപത്തിൽ ആയിരുന്നു സംസാരം. എന്നാൽ ആവശ്യപ്പെട്ടത് 25 കോടിയാണെന്നാണു ലീന അന്വേഷണ സംഘത്തിനു നൽകിയ മൊഴി.
ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം ശേഖരിച്ചത്. ഇംഗ്ലീഷിലാണ് സംസാരം.