കോടിയേരിക്ക് എല്ലാം അറിയാമായിരുന്നു, കളിച്ചത് നാടകം? - അഭിഭാഷകന്റെ വെളിപ്പെടുത്തലിൽ വീണ്ടും കുരുക്ക്

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (10:51 IST)
കോടിയേരിക്ക് എല്ലാം അറിയാമായിരുന്നുവെന്നും പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്നുമുള്ള അഭിഭാഷകന്റെ വെളിപ്പെടുത്തലിൽ കുടുങ്ങി സി പി എം. ബിനോയ് കോടിയേരിക്കെതിരായ ബലാൽസംഗക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി അഭിഭാഷകൻ രംഗത്തെത്തിയതോടെ സംഭവം വിവാദമായി മാറിയിരിക്കുകയാണ്. 
 
പരാതിക്കാരിയായ യുവതിയുമായി കോടിയേരിയുടെ കുടുംബം ചർച്ചകൾ നടത്തിയത് തന്റെ സാന്നിധ്യത്തിലായിരുന്നെന്നാണ് മുംബൈയിൽ അഭിഭാഷകനായ ശ്രീജിത്തിന്റെ വെളിപ്പെടുത്തൽ.
 
ബിനോയ് കോടിയേരിയുടെ മാതാവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുമായ വിനോദിനി ബാലകൃഷ്ണൻ ചർ‌ച്ചകൾക്കായി മുംബെയിലെത്തിയിരുന്നു.
 
തന്റെ സാന്നിധ്യത്തിലായിരുന്നു മധ്യസ്ഥ ചർച്ചകൾ. വിഷയത്തിന്റെ ഗൗരവം താൻ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നെന്നും അഭിഭാഷകൻ വെളിപ്പെടുത്തുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
 
രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിലും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിഷയത്തിൽ ഗൂഢാലോചന സംശയിക്കുന്നെന്നും അവർ പറഞ്ഞിരുന്നു. പണം നൽകിയാൽ ഇനിയും പണം അവശ്യപ്പെടുമെന്ന് ബിനോയിയും യുവതിയെ അറിയിച്ചു. കുഞ്ഞ് തന്റേതല്ലെന്നും ബിനോയ് പറഞ്ഞതായും അഭിഭാഷകൻ പറയുന്നു.
 
ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരി പറഞ്ഞത്. അച്ഛൻ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാൽ ഒറ്റയ്ക്ക് നേരിടാൻ തയ്യാറാണ് എന്നും ബിനോയി പറഞ്ഞിരുന്നു.
 
കുഞ്ഞ് ബിനോയിയുടെതാണെന്നും ഡിഎൻഎ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ ഡിഎൻഎ പരിശോധനയുടെ കാര്യം പറഞ്ഞതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചു. ഇതോടെ മധ്യസ്ഥ ചർച്ച പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു എന്നും കെ പി ശ്രീജിത്ത് പറയുന്നു.
 
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് വിനോദിനി മുംബൈയിൽ എത്തിയത്. അമ്മ എന്ന നിലയിലുള്ള അശങ്കയാണ് അവർ പങ്ക് വച്ചത്. അതേസമയം, കേസിനെ കുറിച്ച് അറിയിച്ചിരുന്നെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ പൊളിയുന്നത് വിഷയം തനിക്ക് അറിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ നിലപാട് കൂടിയാണ്. മാധ്യമവാർത്തകളിൽ നിന്നാണ് മകനെതിരായ കേസിനെ കുറിച്ച് താൻ അറിയുന്നത് എന്നായിരുന്നു കോടിയേരി വാർത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതിന് തീർത്തും വിരുദ്ധമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി

ഇടുക്കിയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി; പെരിയാര്‍ തീരത്ത് ജാഗ്രത

അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്; സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഇന്ന് കുറഞ്ഞത് പവന് 1400 രൂപ, ഇനിയും കുറയുമോ

കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മീന്‍ വയറ്റില്‍ തറച്ച് മരിച്ചു

അടുത്ത ലേഖനം
Show comments