സ്വതന്ത്ര ഇൻഡ്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറൽ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 15 ആർമി ഡേ ആയി ആഘോഷിക്കുന്നത്. ഇന്ത്യയിലെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫില്‍ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്.
1949 ജനുവരി 15നായിരുന്നു അത്. ആര്‍മി ഡേയുടെ ഭാഗമായി രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലും മറ്റിടങ്ങളിലും സൈനിക അഭ്യാസപ്രകടനങ്ങളും പരേഡും നടക്കും. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്‌ത സൈനികര്‍ക്ക് ആര്‍മി ഡേയില്‍ ആദരമര്‍പ്പിക്കുന്നത് പതിവാണ്.
കഴിഞ്ഞ വര്‍ഷം ജനുവരി 15 ലെ ആര്‍മി ഡേ പരേഡ്, ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തിലാദ്യമായി ലഫ്റ്റനന്റ് ഭാവന കസ്‌തൂരി എന്ന വനിതയാണ് നയിച്ചത്. പുരുഷ സൈന്യവിഭാഗത്തിന്റെ പരേഡിന് ഒരു വനിതാ ഓഫീസര്‍ നേതൃത്വം നല്‍കി എന്നതായിരുന്നു പ്രത്യേകത.
ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ 1899ല്‍ കര്‍ണാടകയിലാണ് ജനിച്ചത്. 1947ലെ ഇന്‍ഡോ - പാക് യുദ്ധത്തില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ നയിച്ചത് കരിയപ്പയായിരുന്നു.
സാം മനേക്‍ഷായാണ് ഇന്ത്യയുടെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍. ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലെത്തുന്ന രണ്ടാമത്തെയാളായിരുന്നു കെ എം കരിയപ്പ.
ഒരു ഇന്ത്യന്‍ പൌരന്‍റെ കരങ്ങളിലേക്ക് ആര്‍മിയുടെ അധികാരം കൈമാറ്റം ചെയ്യപ്പെട്ട ദിവസം രാജ്യമെങ്ങും ആര്‍മി ഡേ ആയി ആഘോഷിക്കുന്നു. ഡല്‍ഹി കന്‍റോണ്‍മെന്‍റിലെ കരിയപ്പ പരേഡ് ഗ്രൌണ്ടില്‍ ആര്‍മി ഡേയ്ക്ക് പരേഡ് സംഘടിപ്പിക്കും. എഴുപത്തിരണ്ടാമത് ആര്‍മി ഡേയാണ് ഈ വര്‍ഷം കൊണ്ടാടപ്പെടുന്നത്.