2021ലെ തിരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ നടക്കും,കമലുമായി സഖ്യം ഉറപ്പിച്ച് രജനീകാന്ത്

അഭിരാം മനോഹർ

വ്യാഴം, 21 നവം‌ബര്‍ 2019 (17:36 IST)
വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നൂറ് ശതമാനവും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് രജനീകാന്ത്. കമൽഹാസന്റെ മക്കൾ നീതി മയ്യവുമായി രജനീകാന്ത് ഒരുമിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് സഖ്യസാധ്യതകളെ ഉറപ്പിച്ചു കൊണ്ട് രജനീകാന്തിന്റെ പ്രതികരണം.
 
കമൽ ഹാസനുമായി സഖ്യം ഉണ്ടാക്കുമെന്ന് രജനീകാന്ത് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ 2021ൽ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായി മത്സരിക്കുകയാണെങ്കിൽ ആരായിരിക്കും മുഖ്യമന്ത്രി എന്നതിനെയെല്ലാം പറ്റി അന്തിമ തീരുമാനങ്ങളിൽ എത്തിയിട്ടില്ലെന്നും രജനീകാന്ത് പറഞ്ഞു. ഇക്കാര്യങ്ങൾ പുതിയ പാർട്ടി പ്രഖ്യാപിച്ചതിന് ശേഷം പ്രവർത്തകരുമായി ചർച്ച ചെയ്തായിരിക്കും തീരുമാനിക്കുകയെന്നും രജനീകാന്ത് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വാളയാർ കേസ്: പ്രതികൾ രക്ഷപ്പെട്ടതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം