അഭിമാനദിനത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തി ആര്‍മി ഡേ !

ജി എന്‍ സ്വരാജ്
തിങ്കള്‍, 13 ജനുവരി 2020 (20:35 IST)
സ്വതന്ത്ര ഇൻഡ്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറൽ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 15 ആർമി ഡേ ആയി ആഘോഷിക്കുന്നത്. ഇന്ത്യയിലെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫില്‍ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്.
 
1949 ജനുവരി 15നായിരുന്നു അത്. ആര്‍മി ഡേയുടെ ഭാഗമായി രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലും മറ്റിടങ്ങളിലും സൈനിക അഭ്യാസപ്രകടനങ്ങളും പരേഡും നടക്കും. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്‌ത സൈനികര്‍ക്ക് ആര്‍മി ഡേയില്‍ ആദരമര്‍പ്പിക്കുന്നത് പതിവാണ്. 
 
കഴിഞ്ഞ വര്‍ഷം ജനുവരി 15 ലെ ആര്‍മി ഡേ പരേഡ്, ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തിലാദ്യമായി ലഫ്റ്റനന്റ് ഭാവന കസ്‌തൂരി എന്ന വനിതയാണ് നയിച്ചത്. പുരുഷ സൈന്യവിഭാഗത്തിന്റെ പരേഡിന് ഒരു വനിതാ ഓഫീസര്‍ നേതൃത്വം നല്‍കി എന്നതായിരുന്നു പ്രത്യേകത. 
 
ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ 1899ല്‍ കര്‍ണാടകയിലാണ് ജനിച്ചത്. 1947ലെ ഇന്‍ഡോ - പാക് യുദ്ധത്തില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ നയിച്ചത് കരിയപ്പയായിരുന്നു. 
 
സാം മനേക്‍ഷായാണ് ഇന്ത്യയുടെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍. ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലെത്തുന്ന രണ്ടാമത്തെയാളായിരുന്നു കെ എം കരിയപ്പ. 
 
ഒരു ഇന്ത്യന്‍ പൌരന്‍റെ കരങ്ങളിലേക്ക് ആര്‍മിയുടെ അധികാരം കൈമാറ്റം ചെയ്യപ്പെട്ട ദിവസം രാജ്യമെങ്ങും ആര്‍മി ഡേ ആയി ആഘോഷിക്കുന്നു. ഡല്‍ഹി കന്‍റോണ്‍‌മെന്‍റിലെ കരിയപ്പ പരേഡ് ഗ്രൌണ്ടില്‍ ആര്‍മി ഡേയ്ക്ക് പരേഡ് സംഘടിപ്പിക്കും. എഴുപത്തിരണ്ടാമത് ആര്‍മി ഡേയാണ് ഈ വര്‍ഷം കൊണ്ടാടപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil : സുഹൃത്തിനയച്ച മെസ്സേജ് കിട്ടിയത് രാഹുലിന്, പിറ്റേ ദിവസം മുതൽ ഹായ്, ഹലോ, നല്ലൊരു ഫാദറാകാൻ ആഗ്രഹമെന്നും മെസ്സേജ്

'പേടിപ്പിക്കാൻ നോക്കണ്ട, ഇങ്ങോട്ട് ഉള്ള ഭീഷണിയും വേണ്ട, നിനക്ക് താങ്ങാനാകില്ല'; അതിജീവിതയ്ക്കയച്ച രാഹുലിൻ്റെ ഭീഷണി സന്ദേശങ്ങൾ പുറത്ത്

മൂന്ന് ദിവസത്തിനുള്ളില്‍ 300 തെരുവ് നായ്ക്കള്‍ ചത്തു; തെലങ്കാനയില്‍ ഒന്‍പതുപേര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: പത്മകുമാറിന്റെയും ഗോവര്‍ദ്ധന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: പുറത്താക്കിയെന്നു പറയുമ്പോഴും പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനു കോണ്‍ഗ്രസ് പിന്തുണ !

അടുത്ത ലേഖനം
Show comments