Webdunia - Bharat's app for daily news and videos

Install App

ഓഗസ്‌റ്റ് 21, മുതിർന്ന പൗരന്മാരുടെ ദിനം; റിട്ടയറായവർക്ക് ഇനി ആശങ്ക വേണ്ട, പണം സുരക്ഷിതമാക്കാനും അതിലേറെ നേടാനും ഇതാ മാർഗ്ഗങ്ങൾ

ഓഗസ്‌റ്റ് 21, മുതിർന്ന പൗരന്മാരുടെ ദിനം; റിട്ടയറായവർക്ക് ഇനി ആശങ്ക വേണ്ട, പണം സുരക്ഷിതമാക്കാനും അതിലേറെ നേടാനും ഇതാ മാർഗ്ഗങ്ങൾ

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (16:08 IST)
ഓഗസ്‌റ്റ് 21, മുതിർന്ന പൗരന്മാരുടെ ദിനം. ഒരുപക്ഷേ ഇങ്ങനെയൊരു ദിനം ഉണ്ടോ എന്നത് പുതിയ തലമുറയ്‌ക്ക് സംശയമായിരിക്കും. കുടുംബത്തിന് വേണ്ടി രാവും പകലും കഷ്‌ടപ്പെട്ട്, പട്ടിണി എന്താണെന്ന് സ്വന്തം മക്കളെ അറിയിക്കാതെ വളർത്തുന്ന മാതാപിതാക്കൾ വാർദ്ധക്യമെത്തുമ്പോൾ പീടികത്തിണ്ണയിലും വൃദ്ധസദനങ്ങളിലും മറ്റും അഭയം തേടുന്ന അവസ്ഥയാണ് ഇന്നുള്ളത്. പ്രതീക്ഷകളും സ്വപ്‌നങ്ങളും അവസാനിക്കുന്നയിടത്ത് അവരുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികേ വിളിക്കേണ്ട മക്കൾ തന്നെ അവരെ വലിച്ചെറിയുന്ന സമൂഹം.
 
എന്നാൽ അവർക്ക് ലഭിക്കേണ്ടതായ നിരവധി ആനൂകൂല്യങ്ങളും നിലവിലുണ്ട്. ഇപ്പോൾ ഇൻഷുറൻസ് കമ്പനികൾ 65 വയസ്സാണ് മുതിർന്ന പൗരൻമാർക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ റെയിൽവേയിൽ ഇത് 60 വയസ്സാണ്. സത്രീകൾക്ക് 58 വയസ്സും. ഇൻകം ടാക്സ് വകുപ്പിനാണെങ്കിൽ ഇത് 60 വയസ്സുമാണ്. വാർധക്യ പെൻഷൻ 60 വയസ്സ് കഴിഞ്ഞവർക്ക് 200 രൂപയും 80 വയസ്സു കഴിഞ്ഞവർക്ക് 500 രൂപയുമാണ്.
 
1991ല്‍ കേരളത്തിലെ വയോജനങ്ങളുടെ മൊത്ത സംഖ്യ 25,67,365 ആയിരുന്നു. 2001ല്‍ ഈ സംഖ്യ 31,54,046 ആയി തീര്‍ന്നു. 2021 ആകുമ്പോഴേക്കും 20 ശതമാനം വര്‍ധിച്ച് ഇരട്ടിയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ ജീവിതം ആഘോഷകരമാക്കുന്നതിനും ധാരാളം സ്‌കീമുകൾ നിലവിലുണ്ട്. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം, പോസ്‌റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്‌കീം, മന്ത്‌ലി ഇൻകം പ്ലാൻ മ്യൂച്ച്വൽ ഫണ്ട് തുടങ്ങിയവയെല്ലാം അവർക്കായി മാത്രം ഉള്ളതാണ്. 
 
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ലഭ്യമാകുന്ന സ്‌കീമാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം. മൊത്തം തുക നിക്ഷേപിക്കുന്നതിലൂടെ പ്രതിമാസം പലിശയടക്കം പണം ലഭ്യമാകുന്ന സ്‌കീമാണ് പോസ്‌റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്‌കീം. സീനിയർ സിറ്റിസൺസിന് അംഗമാകാൻ കഴിയുന്ന മറ്റൊരു മികച്ച സ്‌കീമാണ് മന്ത്‌ലി ഇൻകം പ്ലാൻ മ്യൂച്ച്വൽ ഫണ്ട്. കുറഞ്ഞ രീതിയിൽ പണം നിക്ഷേപിച്ചുകൊണ്ട് ഉയർന്ന രീതിയിൽ പണം നേടാൻ കഴിയുന്ന സ്‌കീമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments