Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്സഭയിൽ ഒന്നിക്കും, നിയമസഭയിൽ വേർപ്പെടും, ബിജെപി ശിവസേന സഖ്യത്തിലെ രാഷ്ട്രീയക്കളികൾ

ലോക്സഭയിൽ ഒന്നിക്കും, നിയമസഭയിൽ വേർപ്പെടും, ബിജെപി ശിവസേന സഖ്യത്തിലെ രാഷ്ട്രീയക്കളികൾ
, ബുധന്‍, 28 ഓഗസ്റ്റ് 2019 (16:20 IST)
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അവസ്ഥയിലേക്ക് വീണ്ടും ബിജെപി ശിവസേന സഖ്യം നീങ്ങുന്നു എന്ന റിപ്പോർട്ടുകളാന് ഇപ്പോൾ പുറത്തുവരുന്നത്. മഹരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക് മത്സരിക്കാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്നതിന് പിന്നാലെയാണ് ബിജെപിയുടെ നീക്കം.
 
2014ലിലെ ലോകസഭ തിരഞ്ഞെടുപ്പിൽ ഒപ്പം നിന്നും എങ്കിലും പിന്നിട് സഖ്യത്തിൽ വലിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവാസേന ഒറ്റക്ക് മത്സരികും എന്ന് വരെ പ്രചരണങ്ങ:ൾ ഉണ്ടായിരുന്നു.
 
അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം വൈകുന്നതിൽ ശിവസേന വലിയ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ. ശിവസേന നിലപാടുകളിൽ എല്ലാം മറ്റം വരുത്തി, അമിത് ഷാ നേരിട്ടെത്തി ശിവസേന നേതാക്കളെ കണ്ടതോടെ കാര്യങ്ങളെല്ലാം പറഞ്ഞു തിർത്ത് ലോക്സഭയിൽ ഒരുമുച്ച് മാത്സരിക്കാൻ തീരുമാനിച്ചു.
 
നിയമസഭാ തിരഞ്ഞെടുപ്പിൽ തുല്യ സീറ്റുകളിൽ മത്സരിക്കുമെന്നും ബാക്കിയുള്ള സീറ്റുകൾ എൻഡിഎയിലെ മറ്റു ഘടകകഷികൾക്ക് നൽകും എന്നുമായിരുന്നു അമിത് ഷായും ഉദ്ധവ് താക്കറെയും തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നത്. ഈ തീരുമാനത്തിൽനിന്നും ബിജെപി തന്നെ പിൻവലിയുന്നതായാണ് റിപ്പോർട്ട്. ഒറ്റക്ക് നിന്നാലും മികച്ച വിജയം സ്വന്തമാക്കാൻ സാധിക്കും എന്ന നിഗമനത്തിലാണ് ബിജെപിയുടെ നീക്കം എന്നാണ് റിപ്പോർട്ടുകൾ. ഇത് എൻഡിഎയെ ഏത് തരത്തിൽ ബാധിക്കും എന്ന് കണ്ട് തന്നെ അറിയണം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌തു; ഒരു കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം - എട്ടു പേരുടെ നില ഗുരുതരം