പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ ബിജെപി. ഘടക കക്ഷികളുമായി ആലോചിച്ച് സ്ഥാനാര്‍ഥിയെ കണ്ടെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.
ഈ മാസം 30ന് ചേരുന്ന എന്‍ഡി എ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാകും. ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിൽ ഒന്നാണ് പാലാ എന്നും ശ്രീധരൻ പിള്ള പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി എൻസിപിയുടെ മാണി സി കാപ്പൻ മത്സരിക്കും. തിരുവനന്തപുരത്ത് ഇന്ന് രാവിലെ 11ന് ചേർന്ന എൻസിപി നേതൃയോഗത്തിലാണ് മാണി സി കാപ്പനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം എൽഡിഎഫ് യോഗത്തിനു ശേഷം നടത്തും.
അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യു ഡി എഫിലും ആശങ്ക തുടരുകയാണ്. കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കമാണ് സ്ഥാനാര്‍ഥി നിര്‍ണയം വൈകിപ്പിക്കുന്നത്.
പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. കൂട്ടായ ചർച്ചയിലൂടെ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ നിര്‍ത്താനാണ് സാധ്യതയെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ജോസ് കെ മാണി വിഭാഗവുമായി ജോസഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.