World Oceans Day: രണ്ട് മനുഷ്യരുടെ തൂക്കമുള്ള ഹൃദയം, നാവ് പുറത്തേക്ക് നീട്ടിയാല്‍ 500 പേര്‍ക്ക് വരെ കയറി നില്‍ക്കാം, നാവിന്റെ തൂക്കം 500 കിലോ !; ആഴക്കടലിലെ ഭീമന്‍ നീലത്തിമിംഗലം ചില്ലറക്കാരനല്ല

Webdunia
ബുധന്‍, 8 ജൂണ്‍ 2022 (14:37 IST)
മൂന്ന് ബസുകളുടെ നീളമുണ്ട് നീലത്തിമിംഗലങ്ങള്‍ക്ക് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂര്‍ത്ത പല്ലുകള്‍ക്ക് 20 സെന്റിമീറ്റര്‍ നീളം കാണും. 40 മുതല്‍ 50 പല്ലുകള്‍ ഇവയ്ക്കുണ്ട്. 
 
ലോകത്തിലെ ഏറ്റവും വലിയ ഹൃദയമുള്ള ജീവിയാണ് നീലത്തിമിംഗലം. 180 കിലോയോളം വരും ഇവരുടെ ഹൃദയം. അതായത് രണ്ട് മനുഷ്യന്‍മാരുടെ തൂക്കമുണ്ട് ഹൃദയത്തിന്. 2,500 കിലോ തൂക്കമുള്ള നാവാണ് നീലത്തിമിംഗലത്തിനു ഉള്ളത്. ഈ നാവില്‍ ഒരേസമയം 400 മുതല്‍ 500 വരെ മനുഷ്യരെ കയറ്റി നിര്‍ത്താം. ഈ നാവുകൊണ്ട് 100 ടണ്‍ ഭാരം വരെ പൊന്തിക്കുമെന്നാണ് പറയുന്നത്. നീലത്തിമിംഗലങ്ങളിലെ സസ്തനികള്‍ക്ക് ഏറ്റവും വലിപ്പമുള്ള ലിംഗം ഉണ്ട്. ഈ ലിംഗത്തിന് ആറ് മീറ്ററിനടുത്ത് നീളവും 500 കിലോ ഭാരവും ഉണ്ടാകും. 
 
നാല് ടണ്‍ ഭക്ഷണം ഒരു നീലത്തിമിംഗലം കഴിക്കും. ചെമ്മീന്‍ പോലുള്ള മീനുകളാണ് പ്രധാന ഭക്ഷണം. നാല് ടണ്‍ ക്രില്ലുകളെ (ചെമ്മീന് സമാനമായ മത്സ്യം) ഇവ ഒറ്റ ദിവസം കൊണ്ട് അകത്താക്കും. ലോകത്തില്‍ ഒരു മൃഗത്തിനും നീലത്തിമിംഗലം വായ പിളര്‍ക്കും പോലെ വായ തുറക്കാന്‍ സാധിക്കില്ല. അത്ര ഭീതിതമായ രീതിയിലാണ് ഭക്ഷണം അകത്താക്കാന്‍ നീലത്തിമിംഗലം വായ തുറക്കുക. ഒരേ സമയം ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന ജീവി കൂടിയാണ് ഇവ. കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ പ്രത്യേക ഘടനയാണ് ഇവയുടെ തൊണ്ടയ്ക്ക് ഉള്ളത്. 
 
ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലം. ഏകദേശം 33 ആനകളുടെ ഭാരമുണ്ട് ഇതിന്. അതായത് 200 ടണ്‍ തൂക്കമെന്നാണ് പറയുന്നത്. 24-30 മീറ്റര്‍ നീളവും ഇവയ്ക്കുണ്ടാകും. 80 മുതല്‍ 90 വര്‍ഷം വരെയാണ് ആയുര്‍ദൈര്‍ഘ്യം. മണിക്കൂറില്‍ എട്ടു കിലോമീറ്ററാണ് സഞ്ചാരം. പ്രതിദിനം നാല് ടണ്‍ ഭക്ഷണം കഴിക്കും. 188 ഡെസിബല്‍സ് ശബ്ദമാണ് നീലത്തിമിംഗലങ്ങള്‍ പുറപ്പെടുവിക്കുന്നത്. 1600 കിലോമീറ്റര്‍ അകലെ നിന്നുപോലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ പുറത്തേക്ക് : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

ബാരാമതി വിമാനാപകടം: മഹാരാഷ്ട്രയെ നടുക്കി അജിത് പവാറിന്റെ വിയോഗം, വിമാനം പൂർണ്ണമായി കത്തിനശിച്ചു

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും: പികെ കുഞ്ഞാലിക്കുട്ടി

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് പാസ്സായവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി; പരീക്ഷയില്ല, 28,740 ഒഴിവുകൾ

അടുത്ത ലേഖനം