ലോകത്തിലെ ഏറ്റവും വലുതും ആഴം കൂടിയതുമായ സമുദ്രമാണ് പസഫിക് സമുദ്രം. ഉപഗ്രഹമായ ചന്ദ്രനേക്കാള്‍ വലുപ്പമുണ്ട് പസഫിക് സമുദ്രത്തിന് ! പസഫിക് സമുദ്രത്തിന് 19,000 കിലോമീറ്ററില്‍ അധികം വീതിയുണ്ടെന്നാണ് പഠനം. അതേസമയം, ചന്ദ്രന്റെ വീതി ഏകദേശം 3,400 കിലോമീറ്ററാണ്.
ത്രികോണ ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രമാണ് പസഫിക് സമുദ്രം. ഫെര്‍ഡിനന്റ് മഗല്ലന്‍ ആണ് പസഫിക് സമുദ്രമെന്ന പേര് നല്‍കിയത്. പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗത്തെ ചലഞ്ചര്‍ ഗര്‍ത്തമെന്നാണ് അറിയപ്പെടുന്നത്. പസഫിക് സമുദ്രത്തിലെ ശരാശരി ആഴം അഞ്ച് കിലോമീറ്ററാണ്.