Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം നൽകാം എന്ന് പറഞ്ഞ വെള്ളം തമിഴ്നാട് നിരസിച്ചതിന് പിന്നിൽ ജലരാഷ്ട്രീയം ?

കേരളം നൽകാം എന്ന് പറഞ്ഞ വെള്ളം തമിഴ്നാട് നിരസിച്ചതിന് പിന്നിൽ ജലരാഷ്ട്രീയം ?
, വെള്ളി, 21 ജൂണ്‍ 2019 (15:04 IST)
ഒരു തുള്ളി വെള്ളത്തിനായി ആളുകൾ പൊറുതി മുട്ടുകയാണ് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരം. മഴ ഒഴിഞ്ഞു നിൽക്കുന്നതിനാൽ വെള്ളം ചെന്നൈ നഗരത്തിൽ കിട്ടാക്കനിയായി മാറി. ചെന്നൈ നഗരത്തിന്റെ അവശ്യങ്ങൾ നിറവേറ്റാൻ വലിയ അളവിൽ തന്നെ വെള്ളം ആവശ്യമാണ്. ഇത് മുഴുവൻ കണ്ടെത്താൻ അധികാരികൾക്ക് സാധിക്കില്ല എന്നത് വാസ്തവം തന്നെ പക്ഷേ വെള്ളം വാഗ്ദാനം ചെയ്യുമ്പോൾ അത് നിരസിക്കുന്നത് എന്ത് രാഷ്ട്രീയത്തിന്റെ പേരിലാണ്.
 
ചെന്നൈ നഗരത്തിലേക്ക് വെള്ളം എത്തിച്ച് നൽകാം എന്ന കേരള സർക്കാരിന്റെ വാഗ്ദാനത്തെ തമിഴ്‌നാട് സർക്കാർ നിരസിച്ചിരിക്കുകയാണ്. ഇത് തമിഴ്നാട്ടിലാകെൻ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു. കേരളം നൽകാം എന്നു പറഞ്ഞ വെള്ളം എന്തുകൊണ്ടാണ് വെണ്ട എന്ന് നിലപാട് സ്വീകരിച്ചത് എന്ന് പൊതുജനങ്ങൾ ചോദ്യം ഉന്നയിക്കാൻ തുടങ്ങി.  
 
ചെന്നൈ നഗരത്തിന് വേണ്ട മുഴുവൻ ജലവും കേരളത്തിന് നൽകാൻ സാധിച്ചേക്കില്ല. പക്ഷേ ലഭിക്കുന്ന വെള്ളം ഏത്രയോ ജനങ്ങൾക്ക് ഉപകാരപ്പെടും. ഇത് നിരസിക്കുന്നതിനെ രാഷ്ട്രീയമായി മാത്രമേ കാണാനാകൂ. കേരളവും തമിഴ്നാടും തമ്മിൽ. ബെള്ളത്തിന്റെ പേരിൽ തന്നെ തർക്കം ഒരു നൂറ്റാണ്ടിൽ കൂടുതലായി നിലനിൽക്കുന്നുണ്ട്. ഇതിന്റെ പേരിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം പല തവണ വഷളായിട്ടുമുണ്ട് എന്നാൽ ആവശ്യമായ സമയങ്ങളിൽ ഇരു സംസ്ഥാനങ്ങളും ഊശ്മളമായ സമീപനവും സ്വീകച്ചിട്ടുണ്ട്.
 
കേരളം നൂറ്റാണ്ടിലെ തന്നെ വലിയ പ്രളയം നേരീട്ട സമയത്ത് തഴിനാട് സർക്കരും. തമിഴ്നാട്ടിൽനിന്നുമുള്ള സന്നദ്ധ സംഘടനകളും വലിയ സഹായങ്ങൽ നൽകിയിരുന്നു. ചെന്നൈ കടുത്ത വരൾച്ച നേരിടുന്നു എന്ന് ബോധ്യപ്പെട്ടതോടെയാണ് ചെന്നൈയിലേക്ക് വെള്ളം ട്രെയിനിൽ എത്തിച്ചു നൽകാം എന്ന് വ്യക്തമാക്കിയത്. എന്നാൽ ഇതിനെ തമിഴ്നാട് സർക്കാർ നിരസിക്കുകയായിരുന്നു. ചെന്നൈ നഗരത്തിന് വേണ്ടത് 5 കോടി ലിറ്റർ വെള്ളമാണെന്നും കേരളം നൽകുന്നത് 20 ലക്ഷം ലിറ്റർ മാത്രമണെന്നുമാണ് ജലം നിരസിച്ചതിന് തമിഴ്നാട് സർക്കാർ നൽകിയ വിശദീകരണം. 
 
20ലക്ഷം ലിറ്റർ ജലം സംസ്ഥാനത്തിനുള്ളിൽനിന്നുതന്നെ കൺറ്റെത്താനാകും എന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി. 5 കോടി ലിറ്റർ വേണ്ടത്ത് 20 ലക്ഷം ലിറ്റർ ഒന്നുമാകില്ല പക്ഷേ നിരവധി ആളുകൾക്ക് അത് സഹായകമാകും. സംസ്ഥാനത്തിനുള്ളിൽനിന്നും വെള്ളം കണ്ടെത്താൻ സാധിക്കുമെങ്കിൽ കൂടിതൽ ജലം ചെന്നൈ നഗരത്തിൽ എത്തിക്കാൻ സാധിക്കില്ലേ എന്നാണ് പ്രതിപക്ഷ പാർട്ടികൾ ചോദ്യം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ കേരളവുമായി ചെർച്ച നടത്താം എന്നാം നിലപാടിലേക്ക് തമിഴ്‌നാട് സർക്കാർ എത്തിച്ചേർന്നിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല വിഷയത്തില്‍ ഇതാണ് നയം; സ്വകാര്യ ബില്ലിനെ അനുകൂലിക്കില്ലെന്ന് ബിജെപി