തെറ്റായ തീരുമാനങ്ങളിലേക്ക് നയിച്ചത് ട്രോളുകൾ: തുറന്നുപറഞ്ഞ് സമാന്ത !

വെള്ളി, 21 ജൂണ്‍ 2019 (12:45 IST)
സിനിമാ താരങ്ങളെ കുറിച്ചുള്ള ട്രോളുകളും ഗോസിപ്പുകളുമെല്ലാം നമ്മൾ കണ്ടിട്ടുണ്ടാകും. അതിൽ പലതും അതിരുകടക്കുന്നതും, വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറുന്നതുമായിരിക്കും. തെന്നിന്ത്യൻ സൂപ്പർ താരം സമാന്ത ഇത്തരത്തിൽ നിരവധി ട്രോളുകൾക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട്. തരം ഗർഭിണിയാണ് എന്ന തരത്തിലാണ് ഇപ്പോൾ ഗോസിപ്പുകളും ട്രോളുകളും പ്രചരിക്കുന്നത്. ട്രോളുകൾ തന്നെ മോഷമായി തന്നെ ബാധിച്ചിരുന്നു എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ സമാന്ത.
 
കരിയറിന്റെ തുടക്കകാലത്ത് ട്രോളുകൾ തന്നെ തളർത്തിയിരുന്നു എന്നാണ് സമാന്ത തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. 'തുടക്കകാലത്ത് ട്രോളുകൾ എന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. മനസിന്റെ ആരോഗ്യത്തെ തന്നെ അത് ബാധിച്ചു. അതുകാരണം ചില തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടതായും വന്നിട്ടുണ്ട്ട്. ആ സമയത്ത് ഇത്തരം കാര്യങ്ങളിൽ എനിക്ക് ഉപദേശം തരാൻ ആരും ഉണ്ടായിരുന്നില്ല' സമാന്ത പറഞ്ഞു.
 
എന്നാൽ ഇപ്പോൾ ട്രോളുകളെയും ഗോസിപ്പുകളെയും കുറിച്ചുള്ള താരത്തിന്റെ കാഴ്ചപ്പാടുകൾ ആകെ മാറി. ഗോസിപ്പുകളെയും ട്രോളുകളെയും ആ രീതിയിൽ തന്നെ കാണാനും ചിലതൊക്കെ ആസ്വദിക്കാനും ഇപ്പോൾ തനിക്കാവുന്നുണ്ട് എന്ന് സമാന്ത പറയുന്നു. എന്നാൽ അതിരുകടക്കുന്ന ഗോസിപ്പുകൾക്കെതിരെ താരം പ്രതികരിക്കുകയും ചെയ്യാറുണ്ട്. താൻ ഗർഭിണിയാണെന്ന തരത്തിൽ ഒരു ഒൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയെ പരിഹസിച്ച് അടുത്തിടെ താരം രംഗത്തെത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ആത്മഹത്യ ചെയ്യാതിരുന്നത് അവളെ ഓർത്ത് മാത്രം’ - ദിലീപ് വെളിപ്പെടുത്തുന്നു