മാണിയെ തള്ളണോ കൊള്ളണോ എന്നറിയാതെ യു ഡി എഫ്; കുരുക്കിലായത് കോണ്‍ഗ്രസ്

ജോണ്‍ കെ ഏലിയാസ്
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (20:57 IST)
ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയതോടെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത് യു ഡി എഫും കോണ്‍ഗ്രസുമാണ്. മാണിയെ തള്ളണോ കൊള്ളണോ എന്ന അങ്കലാപ്പിലാണ് വലതുപക്ഷം.
 
എന്നാല്‍ ഇടതുക്യാമ്പ് ആകട്ടെ ആശ്വാസത്തിലാണ്. മാണിക്കെതിരായ മൃദുസമീപനം ഇനി മാറ്റാമെന്നും മാണിക്കെതിരെ ആഞ്ഞടിക്കാമെന്നും ഒത്തൊരുമയോടെ എല്‍ ഡി എഫ് തീരുമാനിച്ചാല്‍ യു ഡി എഫിന് അത് വലിയ ക്ഷീണമാകും. കോടതിവിധിയെയും തുടര്‍നടപടികളെയും മുന്‍‌നിര്‍ത്തി ഇടതുമുന്നണി അഴിമതിക്കെതിരായ പോരാട്ടമെന്ന രീതിയില്‍ പ്രചരണം നടത്തിയാല്‍ അതിനെ പ്രതിരോധിക്കുക എന്നത് യു ഡി എഫിന് വിഷമകരമാകും.
 
സി പി ഐയും സി പി എമ്മിലെ വി എസ് വിഭാഗവും എന്തായാലും മാണിക്കെതിരായ പ്രചരണം അതിശക്തമായി തുടരും. എന്നാല്‍ ഈ വിഷയത്തില്‍ യു ഡി എഫ് ഒറ്റക്കെട്ടല്ല എന്നതാണ് വലതുമുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. വി എം സുധീരന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ മാണിക്കെതിരെ കലാപമുയര്‍ത്താന്‍ അവസരം പാര്‍ത്തുനടക്കുകയാണ്.
 
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മാണിക്കെതിരായ അന്വേഷണം പൂര്‍ത്തിയായാല്‍ അത് ഇടതുമുന്നണിക്ക് വലിയ നേട്ടമാണ്. മാണിയെ യു ഡി എഫിലേക്ക് കൊണ്ടുവന്നതുതന്നെ അനാവശ്യമായ നടപടിയായിരുന്നു എന്ന വിമര്‍ശനം കോണ്‍ഗ്രസിനുള്ളില്‍ തന്നെയുണ്ട്. വരും ദിവസങ്ങളില്‍ അത് പൊട്ടിത്തെറിയായി മാറിയേക്കാം. 
 
തുടരന്വേഷണക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ തീരുമാനം ഡിസംബര്‍ 10ന് മുമ്പ് അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും; വനിത സംവരണ ബില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും

നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ലോണ്‍ ആപ്പ് മാഫിയയ്‌ക്കെതിരെ പോലീസ് നടപടി ശക്തമാക്കി; ഉത്തര്‍പ്രദേശ്, ഹരിയാന സ്വദേശികളെ റിമാന്‍ഡ് ചെയ്തു

ഷെഹ്ബാസ് ഷെരീഫിന് അകമ്പടി സേവിക്കാന്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ അയച്ച രാജ്യം ഏതാണെന്നറിയാമോ

'വിശ്വസിക്കാൻ കൊള്ളാത്തവർ'; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ, കാരണം യുഎസ്

ഡിഎ വര്‍ധന: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത, 2% ക്ഷാമബത്ത വര്‍ദ്ധനവിന് അംഗീകാരം

അടുത്ത ലേഖനം
Show comments