Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടിൽ രാഹുലിനായി കാത്തിരിക്കുകയാണെന്ന് പറയാം, വടകരയിലെ കെ മുരളീധരനെ കോൺഗ്രസ് മറന്നുപോയോ ?

വയനാട്ടിൽ രാഹുലിനായി കാത്തിരിക്കുകയാണെന്ന് പറയാം, വടകരയിലെ കെ മുരളീധരനെ കോൺഗ്രസ് മറന്നുപോയോ ?
, വെള്ളി, 29 മാര്‍ച്ച് 2019 (14:15 IST)
സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ച വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി അത്സരിക്കുമോ ഇല്ലയോ എന്നതാണ്. രാഹുലിനു വേണ്ടിയാണ് വയനാട് മണ്ഡലത്തിൽ അന്തിമ തീരുമാനം എടുക്കാത്തത് എന്നത് വ്യക്തമാണ് എന്നാൽ വടകരയിൽ ശക്തമായി പ്രചരണം നടത്തുന്ന കെ മുരളീധരന്റെ കാര്യത്തിൽ എന്തുകൊണ്ട് കോൺഗ്രസ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നു എന്നുള്ളതാണ് സംശയമുളവാക്കുന്ന കാര്യം.
 
സ്ഥനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിൽ തനിക്ക് ആശങ്കകളേതുമില്ല എന്നാണ് കെ മുരളീധരന്റെ പക്ഷം. മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി അനൌദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതുമുതൽ ശക്തമായ പ്രചരണ പരിപാടികളുമായി കെ മുരളീധരൻ മുന്നോട്ടുപോയിരുന്നു. വടകരയിൽ ഇനി മാറ്റങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല. എങ്കിലും കോൺഗ്രസിലെ ഗ്രൂപ്പുകളികളിൽ നേരത്തെ ഇരയാക്കപ്പെട്ട ഒരാൾ എന്ന നിലയിൽ ചെറിയ ഒരു ആശങ്ക കെ മുരളീധരന് ഉണ്ടാകേണ്ടതാണ്. 
 
രാഹുൽ ഗാന്ധി മതസരിക്കുന്നു എന്ന റിപ്പോർട്ടുകൾ വരുനതിന് തൊട്ടു മുൻപ് വരെ പി ജയരാജനും കെ മുരളീധരനും ഏറ്റുമുട്ടുന്ന വടകരയായിരുന്നു സംസ്ഥാനത്തെ ഏറ്റവും ശ്രദ്ദേയമായ ലോക്സഭാ മണ്ഡലം. എന്നാൽ ഇപ്പോൾ വടകരയേക്കാൾ ആളുകളുടെ ശ്രദ്ധ വയനാട്ടിലാണ്. രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ എ ഐ സി സി ഇപ്പോഴും സസ്പെൻസ് നിൽനിർത്തുകയാണ്.
 
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ചേക്കില്ല എന്നുതന്നെയാണ് ഇപ്പോഴും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ, തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കണം എന്ന അഭിപ്രായം മാത്രമാണ് ഉയർന്നിട്ടുള്ളത്. ഇക്കാര്യത്തിൽ പോലും അന്തിമ തീരുമാനം ആയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ, വയനാട്ടിലാണ് രാഹുൽ മത്സരിക്കുന്നതെങ്കിൽ അത് ഇടതുപക്ഷത്തിനെതിരെ നേരിട്ടുള്ള ഒരു മത്സരമായി മാറും.
 
ബി ജെപിക്കെതിരായ പോരാട്ടത്തിൽ ദേശീയ തലത്തിൽ ഒരുമിച്ച് നിൽക്കാൻ ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ കോൺഗ്രസിനോട് അടവ് നയം സ്വീകരിക്കാനാണ് സി പി എം തീരുമാനം. പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെയും ധാരണയുണ്ട്. കേരളത്തിൽനിന്നും വിജയിച്ചെത്തുന്ന ഇടത് എം പിമാരുടെ പിന്തുണയും കോൺഗ്രസിന് തന്നെയായിരിക്കും. ഈ സാ‍ഹചര്യത്തിൽ. ഇതതുപക്ഷത്തിനെതിരെ ഒരു നേരിട്ടുള്ള ഒരു മത്സരത്തിൽ രാഹുൽ തയ്യാറായേക്കില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപ്ലവം വിളഞ്ഞ മണ്ണ് ഇത്തവണ ആർക്കൊപ്പം? വിജയത്തേരിലേറാൻ ആര്?