Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹെൽമെറ്റ് ധരികാൻ ആവശ്യപ്പെട്ടുള്ള സർക്കാർ പരസ്യത്തിൽ മോഡലുകൾ പ്രത്യക്ഷപ്പെട്ടത് അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് !

ഹെൽമെറ്റ് ധരികാൻ ആവശ്യപ്പെട്ടുള്ള സർക്കാർ പരസ്യത്തിൽ മോഡലുകൾ പ്രത്യക്ഷപ്പെട്ടത് അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് !
, വ്യാഴം, 28 മാര്‍ച്ച് 2019 (18:56 IST)
മിക്ക പരസ്യങ്ങളിലും അർധ നഗ്നരായ സ്ത്രീകളെ നമ്മൾ കാണാറുണ്ട്. എന്നാൽ ഹെൽമെറ്റ് ധരിക്കാനായി ബോധവത്കരനം നടത്താൻ സർക്കാർ പുറത്തിറക്കിയ പരസ്യത്തിലെ മോഡളുകളെല്ലാം അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നതാണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
 
സൈക്കിളിൽ യാത്ര ചെയ്യുവർ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനാണ് ജർമൻ സർക്കാർ ബോധത്കരണ പസസ്യം ഒരുക്കാൻ തീരുമാനിച്ചത്. എന്നാൽ പരസ്യത്തിലെ മോഡലുകൾ അടിവസ്ത്രവും ഹെൽമെറ്റും ധരിച്ചുകൊണ്ട് നിൽക്കുന്ന പരസ്യമാണ് പുറത്തുവന്നത്.
 
പരസ്യത്തിനെതിരെ വലിയ ജർമൻ സർക്കാരിനകത്തു തന്നെ വിമർശനം ശക്തമാണ്. ശരീരം പൂർണമായി മറക്കുന്ന വസ്ത്രം ധരിച്ച്കൊണ്ട് തലയിൽ ഹെൽമെറ്റ് വച്ചു നിൽക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചാണ് ജർമൻ ആരോഗ്യ മന്ത്രി പരസ്യത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ചത്. 
 
അതേസമയം ആളുകൾ പെട്ടന്ന് അട്രാക്ട് ചെയ്യപ്പെടും എന്നതിനാലാണ് പരസ്യത്തിന് ഈ രീതി അവലംബിച്ചത് എന്നാണ്  ജർമ്മൻ സർക്കാരിന്റെ വാദം. ഒരു ജെർമൻ ടെലിവിഷൻ ഗെയിം ഷോയിലെ താരങ്ങളാണ് പരസ്യത്തിൽ അടിവസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്യാലക്സി എ സീരീസിലെ അടുത്ത സ്മാർട്ട്ഫോണും എത്തുന്നു, ഷവോമിയോട് എതിരിടാൻ സാംസങ് ഗ്യാലക്സി A70 !