Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ തന്ത്രങ്ങളെല്ലാം പാളിയോ? ആദ്യ ഭാര്യയുടേയും സംവിധായകന്റേയും പങ്ക് തെളിയിക്കാൻ ഇനിയുള്ള മാർഗ്ഗം എന്ത്?

ദിലീപിന്റെ തന്ത്രങ്ങളെല്ലാം പാളിയോ? ആദ്യ ഭാര്യയുടേയും സംവിധായകന്റേയും പങ്ക് തെളിയിക്കാൻ ഇനിയുള്ള മാർഗ്ഗം എന്ത്?

ദിലീപിന്റെ തന്ത്രങ്ങളെല്ലാം പാളിയോ? ആദ്യ ഭാര്യയുടേയും സംവിധായകന്റേയും പങ്ക് തെളിയിക്കാൻ ഇനിയുള്ള മാർഗ്ഗം എന്ത്?
, ബുധന്‍, 19 ഡിസം‌ബര്‍ 2018 (12:39 IST)
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ സമാന ആവശ്യമുന്നയിച്ച്‌ ദിലീപിന്‍റെ അമ്മ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. പൊലീസ് അന്വേഷണം പക്ഷപാതകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
 
കേസില്‍ തന്നെ കുടുക്കാന്‍ പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നും ഗൂഢാലോചനയുടെ ഫലമായിട്ടാണ് താന്‍ പ്രതിയായതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തന്റെ ആദ്യ ഭാര്യയും എഡിജിപി സന്ധ്യയും ചേർന്ന് നടത്തിയ കരുനീക്കത്തിന്റെ ഭാഗമാണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണമെന്നും അതുകൊണ്ടുതന്നെ അന്വേഷണത്തിൽ ഏറെ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നുമാണ് ദിലീപിന്റെ പക്ഷം.
 
സംവിധായകൻ ശ്രീകുമാർ മേനോനും, ലോക്‌നാഥ് ബെഹ്റ, ലിബർട്ടി ബഷീർ തുടങ്ങിയവർ തന്നെ കുരുക്കാൻ ഉണ്ടായിരുന്നെന്നും ദിലീപ് ഹർജിയിൽ എടുത്തുപറഞ്ഞിരുന്നു. ഹൈക്കോടതി ഹർജി തള്ളിയതോടെ ഇവർക്ക് കേസിൽ ഉണ്ടായ പങ്ക് കണ്ടെത്താൻ കഴിയാതെ വരുമെന്നും സൂചനകളുണ്ട്. അതേസമയം, ഒടിയൻ ചിത്രത്തിന്റെ ചില പ്രശ്‌നങ്ങൾ ശ്രീകുമാർ മേനോന്റേയും മഞ്ജുവിന്റേയും ബന്ധത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും വാർത്തകളുണ്ട്.

സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളുമ്പോൾ ഇവരുടെയൊക്കെ പങ്ക് തെളിയിക്കാൻ ഇനി ദിലീപ് തിരഞ്ഞെടുക്കുന്ന മാർഗ്ഗം എന്തായിരിക്കും എന്നതാണ് എല്ലാവരും ചിന്തിക്കുന്നത്.
 
കൃത്യമായ അന്വേഷണം നടന്ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് അന്വേഷണ സംഘം തന്നെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. 
 
ഏത് ഏജന്‍സി കേസ് അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും കേസിന്‍റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് ബോധപൂര്‍വം മേല്‍ക്കോടതികളില്‍ ഹര്‍ജികള്‍ നല്‍കുകയാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്. ഈ വാദം അംഗീകരിച്ചാണ് ദിലീപിന്‍റെ ഹര്‍ജി തള്ളിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീകുമാർ മേനോന്റെ രണ്ടാമൂഴത്തിൽ നിന്നും മഞ്ജു ഔട്ട്, എം ടിയുടെ നായിക മഞ്ജു തന്നെ?!