നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കാൻ വേണ്ടി സംവിധായകൻ ശ്രീകുമാർ മേനോൻ നടത്തിയ ഒരു തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയെന്ന് ഷോൺ ജോർജ്. നേരത്തേ ശ്രീകുമാർ മേനോനെതിരെ പി സി ജോർജ് നടത്തിയ പ്രസ്താവന ശരിവെച്ച് സംസാരിക്കുകയായിരുന്നു ഷോൺ.
‘ഇന്നത്തെ വലിയ പടത്തിന്റെ വലിയ സംവിധായകനെ കുറിച്ച് ഞാൻ പറഞ്ഞത് ഇപ്പോൾ എങ്ങനെയുണ്ട്?’ എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ വീഡിയോ ഷെയർ ചെയ്യുകയായിരുന്നു ഷോൺ. നടി ആക്രമിക്കപ്പെട്ടപ്പോൾ ഇതിനു പിന്നിൽ പ്രമുഖ സംവിധായകനാണെന്ന് പിസി പറഞ്ഞിരുന്നെന്നും അത് സത്യമാണെന്നും വീഡിയോയിൽ പറയുന്നു.
‘അയാൾ പുറത്തിറക്കുമെന്ന് പറയപ്പെടുന്ന ബ്രഹ്മാണ്ഡചിത്രം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കാൻ പോകുന്നില്ല. ദിലീപിനെ കുടുക്കുന്നതിനായി അയാൾ നടത്തിയ ഒരു കള്ളക്കഥ മാത്രമായിരുന്നു അത്. ഈ പ്രൊജക്ട് നടക്കില്ലെന്ന് മാത്രമല്ല തിരക്കഥ എഴുതിയ എം ടി വാസുദേവൻ നായരേയും അയാൾ ചതിച്ചിരിക്കുകയാണ്’- ഷോൺ വീഡിയോയിൽ പറയുന്നു.