Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യപ്പന്‍ നിത്യബ്രഹ്‌മചാരിയാണ്; അപ്പോള്‍ ആരാണ് ശാസ്താവ് ?

അയ്യപ്പനും ശാസ്താവും തമ്മില്‍ എന്താണ് വ്യത്യാസം ?

അയ്യപ്പന്‍ നിത്യബ്രഹ്‌മചാരിയാണ്; അപ്പോള്‍ ആരാണ് ശാസ്താവ് ?
ചെന്നൈ , ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (15:19 IST)
ശബരിമലയില്‍ പത്തിനും അറുപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ല എന്ന് പറയുന്നവരുടെ പ്രധാനന്യായീകരണങ്ങളില്‍ ഒന്ന് അയ്യപ്പന്‍ ബ്രഹ്‌മചാരിയാണെന്നാണ്. എന്നാല്‍, ശാസ്താവിന്റെ വ്യത്യസ്തമായ പേരുകളില്‍ ഒന്നു മാത്രമാണ് അയ്യപ്പന്‍ എന്നും ശാസ്താവിന് രണ്ടു ഭാര്യമാരും ഒരു മകനും ഉണ്ടായിരുന്നെന്നും മറുവാദം ഉന്നയിക്കുന്നവര്‍ പറയുന്നു. എന്നാല്‍ അയ്യപ്പനും ശാസ്താവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് വിശ്വാസപ്രമാണങ്ങള്‍ പറയുന്നത്. 
 
അയ്യപ്പന്റെ വ്യത്യസ്തമായ പേരുകളില്‍ ചിലതാണ് ശാസ്ത, ശാസ്‌താവ്, ശാസ്ത എന്നുള്ളതെല്ലാം. ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്‌ഠ ഈ അയ്യപ്പന്‍ അഥവാ ശാസ്താവ് ആണ്. എന്നാല്‍, ചിലര്‍ വിശ്വസിക്കുന്നത് ശാസ്താവും അയ്യപ്പനും രണ്ടും രണ്ടുപേരാണെന്നാണ്. കാരണം, ശാസ്താവിന് രണ്ടു ഭാര്യമാരും ഒരു മകനും ഉണ്ട്, എന്നാല്‍ വിശ്വാസം അനുസരിച്ച് അയ്യപ്പന്‍ നിത്യബ്രഹ്‌മചാരിയാണ്.
 
ഗൃഹാശ്രമം പുലര്‍ത്തുന്നയാളാണ് ശാസ്ത. അതുകൊണ്ടു കൂടിയായിരിക്കാം കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ആന്ധ്രാപ്രദേശിലെയും ഗ്രാമങ്ങളില്‍ ശാസ്താവിനെ ആരാധിക്കുന്നത്. സ്കന്ദ പുരാണത്തിലാണ് ശാസ്താവിന്റെ പേര് പരാമര്‍ശിക്കുന്നത്. പുര്‍ണ, പുഷ്‌കല എന്ന പേരുകളില്‍ രണ്ടു ഭാര്യമാരും ഒരു മകനും ഉണ്ടായിരുന്നു. മിക്ക ഗ്രാമങ്ങളിലും ഇവര്‍ ആരാധിക്കപ്പെട്ടിരുന്നു. പഴയകാല ഗ്രാമങ്ങളില്‍ മിക്കതും ഇന്ന് ടൌണ്‍ ആണ്. അതുകൊണ്ടു തന്നെ, മിക്ക നഗരങ്ങളിലും ശാസ്താവിന്റെ ക്ഷേത്രങ്ങള്‍ ഇന്നു കാണാം.
 
അഷ്‌ടോത്തര സടകം മാത്രമാണ് ശാസ്താവിന് രണ്ടു ഭാര്യമാര്‍ ഉണ്ടെന്ന് പറയുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട മിക്ക ക്ഷേത്രങ്ങളിലും ശാസ്താവിന്റെ പ്രതിഷ്‌ഠയും ഉണ്ട്. ശാസ്താവിന് പ്രാധാന്യം നല്കിക്കൊണ്ടുള്ള പ്രധാനക്ഷേത്രങ്ങളില്‍ ഒന്നാണ് അച്ചന്‍ കോവില്‍ ശാസ്ത ക്ഷേത്രം. അതേസമയം, ശബരിമലയില്‍ ഇരിക്കുന്നത് അയ്യപ്പന്റെ ഏറ്റവും യോഗമൂര്‍ത്തീഭാവമാണെന്നും അതുകൊണ്ടു തന്നെ അയ്യപ്പന്റെ ഏറ്റവും ജനപ്രിയമായ രൂപങ്ങളില്‍ ഒന്നാണിതെന്നും വിശ്വാസിപക്ഷം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇസബെല്ലെ ഡൈനോയറെ അറിയുമോ ?; ചരിത്രത്തില്‍ ഇടംപിടിച്ച ഇവര്‍ മരിച്ചിട്ട് നാളുകളായി