Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യപ്പന് ഇഷ്ടം വനിതാ മതിലോ, അതോ അയ്യപ്പ ജ്യോതിയോ ?

അയ്യപ്പന് ഇഷ്ടം വനിതാ മതിലോ, അതോ അയ്യപ്പ ജ്യോതിയോ ?
, വ്യാഴം, 27 ഡിസം‌ബര്‍ 2018 (14:26 IST)
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ രൂപപ്പെടുന്ന പ്രത്യേകമായ സാഹചര്യങ്ങൾ ചെറുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് സംസ്ഥാന സർക്കാർ തന്നെ നേതൃത്വം നൽകി. പുതുവർഷത്തിൽ വനിതാ മതിലിന് രൂപം നൽകിയിരിക്കുന്നത്. വർഗീയമായുള്ള ആളുകളുടെ ദ്രുവീകരണം തടയുക എന്നതാണ് ഇതിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യം വക്കുന്നത്.
 
എന്നാൽ അതേ തന്ത്രം തന്നെ മറു പുറത്തുള്ളവരും പ്രയോഗിച്ചിരിക്കുന്നു. വനിതാ മതിൽ ഉയരുന്നതിന് മുൻപ് സ്ത്രീകളെ തന്നെ കളത്തിലിറക്കി സ്ത്രീ പ്രവേശനത്തിനും വനിതാ മമതിലിനും എതിരെ അയ്യപ്പ ജ്യോതിയിലൂടെ പ്രതിരോധം തീർത്തിരിക്കുകയാണ് ബി ജെ പി. സ്തീകൾക്കെതിരെ സ്ത്രീകളെ തന്നെ രംഗത്തിറക്കുക എന്ന സമര തന്ത്രമാണ് ശബരിമല വിഷയത്തിൽ ഉടനീളം ബി ജെ പി സ്വീകരിച്ചത്. 
 
ഇപ്പോൾ സംഭവിച്ചിരിക്കുന്നത് നവോധാനം വേണമെന്ന് പറയുന്നവരും, വേണ്ടെന്നു ശഠിക്കുന്നവരും തെരുവുകളിൽ എത്തിയിരിക്കുന്നു. ഒരു കൂട്ടർ ദീപം തെളിയിക്കുന്നു. മറ്റൊരുകൂട്ടർ മതിലുയർത്തുന്നു. എന്നാൽ അയ്യപ്പൻ ഇതിൽ ആരുടെകൂടെ നിൽക്കും, തെരുവികളിലുള്ള ശക്തി പ്രകടനങ്ങൾകൊണ്ട് മനുഷ്യ മനസുകളിൽ എത്രത്തോളം നവോധാനം ഉണ്ടാക്കാനാകും എന്നത് പലപ്പോഴും ഉയരുന്ന ഒരു ചോദ്യണ്. എങ്കിലും സമൂഹം വിഘടിക്കപ്പെടുന്നതിൽനിന്നും ഒരു ഐക്യം ഉണ്ടാക്കിയെടുക്കാൻ ഒരു പക്ഷേ അത്തരം മൂവ്‌മെന്റുകളിലൂടെ സാധിച്ചേക്കാം. 
 
ശബരിമലയിൽ ഇതേവരെ സ്ത്രീകൾ പ്രവേശിച്ചിട്ടില്ല എന്നതുകൂടി ഇവിടെ ശ്രദ്ധേയമാണ്. ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് ശബരിമലയിൽ സ്ത്രീകൾക്ക് ആരാധന നടത്താൻ സാധിച്ചിട്ടില്ല. മല കയറാനെത്തുന്ന സ്ത്രീകളെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മടക്കിയയക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഫലത്തിൽ ജനുവരിയിൽ കോടതി വീണ്ടും വിധിയിൽ പുനപ്പരിശോധന നടത്തുന്നതിനായി കാത്തിരിക്കുക തന്നെയാണ് സർക്കാരും.
 
അങ്ങനെയെങ്കിൽ വിധി നിലനിൽക്കേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിക്കൊണ്ടല്ലേ വനിതാ മതിൽ ഉയർത്തേണ്ടിയിരുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ സാഹായങ്ങളും സുരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഫലത്തിൽ സുരക്ഷ നൽകാനാകില്ല എന്ന വാദമുയർത്തി തിരികെ അയക്കുകയാണ്. നവോധാനം നടപ്പിലാക്കുന്നതിൽ അവിടെ വീഴ്ചകൾ സംഭവിക്കുന്നുണ്ട്.
 
ഇതേ ചോദ്യം മറു പുറത്തുള്ളവർക്കും ബാധമമാണ്. ഇതേവരെ ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചിട്ടില്ല. സുപ്രീം കോടതി വീണ്ടും വിധി പുനപ്പരിശോധിക്കും എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾക്ക് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചേ അടങ്ങു എന്ന വാശിയുമില്ല. പിന്നെ എന്തിനാണ് ആരാധനയെയും വിശ്വാസങ്ങളെയും തെരുവിലേക്കിറക്കുന്നത് ? 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിന്നില്‍ വെള്ളാപ്പള്ളിയുടെ വിരട്ടലോ ?; അയ്യപ്പജ്യോതിയിൽ നിന്ന് ബിഡിജെഎസ് നേതാക്കൾ വിട്ടുനിന്നു - അറിയിപ്പ് ലഭിച്ചത് വൈകിയെന്ന് തുഷാര്‍