Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണ്ഡലകാലത്തിന് ഇന്ന് സമാപനം; ഭക്തജനത്തിരക്കേറി ശബരിമല - ഉച്ചയ്ക്ക് മണ്ഡലപൂജ

മണ്ഡലകാലത്തിന് ഇന്ന് സമാപനം; ഭക്തജനത്തിരക്കേറി ശബരിമല - ഉച്ചയ്ക്ക് മണ്ഡലപൂജ

മണ്ഡലകാലത്തിന് ഇന്ന് സമാപനം; ഭക്തജനത്തിരക്കേറി ശബരിമല - ഉച്ചയ്ക്ക് മണ്ഡലപൂജ
പമ്പ , വ്യാഴം, 27 ഡിസം‌ബര്‍ 2018 (07:24 IST)
നാൽപ്പത്തിയൊന്ന് നാൾ നീണ്ട മണ്ഡലമഹോത്സവത്തിന് പരിസമാപ്തികുറിച്ച് ഇന്ന് ശബരീശന് മണ്ഡലപൂജ. ഇന്ന് ഉച്ചയ്ക്ക് 12 നാണ് മണ്ഡലപൂജ. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. ഭക്തജനത്തിരക്ക് സന്നിധാനത്ത് വര്‍ദ്ധിച്ചു വരുകയാണ്.

തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് മുമ്പ് ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. മണ്ഡലപൂജയ്ക്ക് ശബരിമല പ്രതിഷ്ഠയില്‍ തങ്കഅങ്കി ചാര്‍ത്തും. മണ്ഡലപൂജാ ചടങ്ങുകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10ന് അയ്യപ്പസ്വാമിയെ ഭക്താഭിഷിക്തനാക്കി നടയടയ്ക്കും.

മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. അയ്യപ്പവിഗ്രഹത്തിൽ പൂജാവേളയിൽ അണിയിക്കുന്ന തങ്കഅങ്കി ഘോഷയാത്രയായി ഇന്നലെ സന്നിധാനത്ത് എത്തിച്ചു.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏറെ നാടകീയമായ സംഭവങ്ങള്‍ക്കാണ് ഇത്തവണ മണ്ഡലകാലം സാക്ഷിയായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ 20 രൂപാ നോട്ടുകൾ അവതരിപ്പിക്കാൻ തയ്യാറെടുത്ത് റിസർവ് ബാങ്ക്