Select Your Language

Notifications

webdunia
webdunia
webdunia
webdunia

Valentine's week, Rose Day: കമിതാക്കള്‍ മാത്രമല്ല ഇന്ന് റോസാപ്പൂക്കള്‍ കൈമാറുക, പൂവിന്റെ നിറത്തിനനുസരിച്ച് ഓരോ വികാരം !

February 14 Rose day
, ചൊവ്വ, 7 ഫെബ്രുവരി 2023 (15:09 IST)
Rose Day: ഫെബ്രുവരി 14 നാണ് വാലന്റൈന്‍സ് ഡേ അഥവാ കമിതാക്കളുടെ ദിനം. ഫെബ്രുവരി ഏഴ് മുതല്‍ ഫെബ്രുവരി 14 വരെ വാലന്റൈന്‍സ് വാരം ആചരിക്കുകയാണ്. ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകളുണ്ട്. ഇന്ന് ഫെബ്രുവരി ഏഴ്, റോസ് ഡേ ആണ്. കമിതാക്കല്‍ തങ്ങളുടെ പ്രണയത്തിന്റെ സൂചനയായി പരസ്പരം റോസാപ്പൂക്കള്‍ നല്‍കുന്ന ദിവസമാണ് റോസ് ഡേ. 
 
കമിതാക്കള്‍, ജീവിതപങ്കാളികള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ റോസ് ഡേയില്‍ പരസ്പരം റോസാപ്പൂക്കള്‍ കൈമാറുന്ന പതിവുണ്ട്. ചുവപ്പ് റോസാപ്പൂവ് പ്രണയം, മഞ്ഞ റോസാപ്പൂവ് സൗഹൃദം, പിങ്ക് ആരാധന, ദളങ്ങളില്‍ ചുവപ്പ് കുത്തുള്ള മഞ്ഞ റോസാപ്പൂവ് സൗഹൃദം പ്രണയമാകുന്ന വികാരം എന്നിങ്ങനെ പല വികാരങ്ങളേയാണ് സൂചിപ്പിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് കേസുകള്‍ കുറഞ്ഞു; രാജ്യത്തെ സജീവകൊവിഡ് കേസുകള്‍ 1771 മാത്രം