Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെമി ഫൈനലിൽ മികച്ച വിജയം നേടി, ഫൈനലിലേക്ക് കോൺഗ്രസ് കരുതിവച്ചിരിക്കുന്നത് എന്ത് ?

വാർത്ത
, ബുധന്‍, 12 ഡിസം‌ബര്‍ 2018 (17:02 IST)
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ്. ബി ജെ പിക്കെതിരെ കോൺഗ്രസിനെയും നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധിയെയും കൂടുതൽ ശക്തമാക്കിയിരിക്കുന്നു. ബി ജെ പിയുമായി നേരിട്ട് എതിരിട്ട മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണം പിടിച്ചെടുത്തു. മധ്യപ്രദേശിൽ മാത്രമാണ് ബി ജെ പി കടുത്ത മത്സരം സൃഷ്ടിച്ചത് എന്ന് പറയാം. വിജയംകൊണ്ട് കോൺഗ്രസ് കൂടുതൽ ശക്തമായിരിക്കുന്നു. ഇനിയെന്ത് എന്നുള്ളതാണ് രാഷ്ടീയലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
 
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പോസിറ്റീവ് ആണെങ്കുലും ഇതേ ട്രന്റ് തുടരില്ല എന്ന് കോൺഗ്രസിന് നന്നായി അറിയാം. അതിനാൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി എന്തെല്ലാം തന്ത്രങ്ങളാണ് കോൺഗ്രസ് കരുതി വച്ചിരിക്കുന്നത് എന്നത് വളരെ പ്രധാനമാണ്.
 
കർഷകരും യുവാക്കളും നൽകിയ വിജയം എന്നാണ് തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചത്. വിജയത്തിന്റെ രീതി അതുതന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. കർഷക പ്രതിഷേധങ്ങളെ വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് കഴിഞ്ഞു. തുടർന്നും കർഷകരെ പാർട്ടിയിലേക്ക് കൂടുതൽ ചേർത്തുനിർത്താനാകും കോൺഗ്രസ് ശ്രമിക്കുക.
 
തിരഞ്ഞെടുപ്പ് വിജയം നൽകിയ പുതിയ രാഷ്ട്രീയ സാഹചര്യം മഹാ സഖ്യം എന്ന കോൺഗ്രസിന്റെ ആശയത്തിന് വലിയ സ്വികാര്യത നൽകും എന്നാണ് പ്രതീക്ഷിക്ക്പ്പെടുന്നത്. മധ്യപ്രദേശിൽ ബി എസ്‌പിയും എസ്പിയും കോൺഗ്രസിനൊപ്പം ചേർന്നുംകഴിഞ്ഞു. പ്രതിപക്ഷത്തിന്റെ മഹാ സഖ്യത്തിലേക്ക് കൂടുതൽ പ്രാദേശിക ദേശീയ പാർട്ടികളെ അണി നിർത്തുക എന്നതിലാകും കോൺഗ്രസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
 
കൂടുതൽ പ്രതിപക്ഷ കക്ഷികളെ കൂടെ നിർത്തി ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കോൺഗ്രസിന് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായിരിക്കും. എന്നാൽ വിവിധ സ്വഭാവവും പ്രവർത്തന രീതികളുമുള്ള പാർട്ടികളുടെ ഐക്യം സാധ്യമാക്കുക എന്നത് അത്ര എളുപ്പവുമല്ല. അതുതന്നെയാവും കോൺഗ്രസ് നേരിടാൻപോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും. പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാതെയായിരിക്കും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക എങ്കിലും രാഹുഗാന്ധി തന്നെയാവും സഖ്യത്തെ നയിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോയൽ എൻഫീൽഡിന്റെ ഇരട്ടക്കുട്ടികൾ കേരളത്തിലെത്തി