December 3, International Day of Persons with Disabilities: ഇന്ന് ലോക വികലാംഗ ദിനം
1982 ഡിസംബര്‍ മൂന്നിനാണ് വികലാംഗര്‍ക്ക് വേണ്ടിയുള്ള ആഗോള പദ്ധതി സംബന്ധിച്ച് ഐക്യരാഷ്ട്ര പൊതുസഭ തീരുമാനമെടുത്തത്
International Day of Persons with Disabilitie
International Day of Persons with Disabilities: എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്ന് ലോക വികലാംഗ ദിനമായി ആചരിക്കുന്നു. 1992 ഒക്ടോബറിലാണ് ഐക്യരാഷ്ട്ര സഭ ഈ ദിനം വികലാംഗരുടെ ദിനമായി പ്രഖ്യാപിച്ചത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ വികലാംഗരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
1982 ഡിസംബര്‍ മൂന്നിനാണ് വികലാംഗര്‍ക്ക് വേണ്ടിയുള്ള ആഗോള പദ്ധതി സംബന്ധിച്ച് ഐക്യരാഷ്ട്ര പൊതുസഭ തീരുമാനമെടുത്തത്. സാമൂഹ്യ ജീവിതത്തില്‍ വികലാംഗരുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് ഐക്യരാഷ്ട്ര സഭ തീരുമാനമെടുത്തത്തിന് പുറമെ അംഗ രാജ്യങ്ങളും വികലംഗരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ് ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വികലാംഗരുടെ പ്രശ്‌നങ്ങള്‍ പലതും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. അന്താരാഷ്ട്ര കാര്യങ്ങളില്‍ വികലാംഗരെ സഹകരിപ്പിക്കുന്നില്ല. മിക്ക രാജ്യങ്ങളിലും അവരെ മുഖ്യധാരാ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
വികലാംഗരുടെ ക്ഷേമത്തിനായി നിയമം പാസാക്കിയ രാജ്യങ്ങളില്‍ പോലും അവരുടെ സ്ഥിതി മെച്ചമല്ല. വിദഗ്ദ്ധമായ ആശയങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള വീഴ്ച മൂലമാണ് ഇത് സംഭവിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 1.3 ബില്യണില്‍ അധികം ആളുകള്‍ വികലാംഗരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ലോക ജനസംഖ്യയുടെ 16 ശതമാനത്തോളം വരും. വികലാംഗത്വം ഒരു സമൂഹ്യ പ്രശ്‌നമായാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ക്കായി 'ഡിസേബിള്‍ഡ് പീപ്പിള്‍സ് ഇന്റര്‍നാഷണല്‍' എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. വികലാംഗരുടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാണ്. സമൂഹങ്ങളുടെ, സംസ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍ മാത്രമേ അതേ കുറിച്ച് കൂടുതല്‍ മനസിലാക്കാനാകൂ.