Select Your Language

Notifications

webdunia
webdunia
webdunia
webdunia

അംഗീകരിക്കാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പകിസ്ഥാന് എന്ത് കാര്യം ?

അംഗീകരിക്കാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പകിസ്ഥാന് എന്ത് കാര്യം ?
, തിങ്കള്‍, 5 ഓഗസ്റ്റ് 2019 (16:38 IST)
സ്വാതന്ത്ര്യാനന്തര കാലം മുതൽ കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ 370, 35A അനുച്ഛേദങ്ങളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ കശ്മീർ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമായി മാറും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് തുല്യം. ലഡാക്ക് കേന്ദ്രം നേരിട്ട് ഭരിക്കുന്ന കേന്ദ്ര ഭരണ പ്രദേശമാകും 
 
പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനെ വകവക്കാതെയണ് കേന്ദ്രം കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ റദ്ദാക്കിയത്. ഈ നടപടിയെ അനുൽകൂലിക്കുന്നവരും പ്രതിൽകൂലിക്കുന്നവരു നിരവധി പേരുണ്ട്. ഈ രാജ്യത്തെ ജനങ്ങൾ എന്ന നിലയിൽ അവർക്ക് അതിനുള്ള അവകാശവുമുണ്ട്. എന്നാൽ ഇന്ത്യയുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും അഭിപ്രായം പറയാനു പാകിസ്ഥാന് എന്ത് അവകാശമാണുള്ളത്.
 
കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് പാകിസ്ഥാന്റെ പ്രതികരണം' 'ജമ്മു കശ്മീരിലെ ജനങ്ങൾക്കും പാകിസ്ഥാനും ഒരിക്കലും ഇത് അംഗീകരിക്കാനാകില്ല, ഇക്കാര്യത്തിൽ സാധ്യമായ എല്ലാം പാകിസ്ഥാൻ ചെയ്യും' പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണമാണ് ഇത് 
 
ഇന്ത്യയുടെ ഭരണത്തിൽ കീഴിലുള്ള അതിർത്തിക്കുള്ളിലാണ് പുതിയ തീരുമാനം ബാധകമാകുന്നത്. തികച്ചും ഇന്ത്യയുടെ ആഭ്യന്തരമായ കര്യം. ഇതിൽ പാകിസ്ഥാൻ അഭിപ്രായം പറയുനത് എന്തിന് ? കശ്മീർ കേന്ദ്ര ഭരണ പ്രദേശമാകുന്നതോടെ കേന്ദ്ര സർക്കരിനുള്ള അധികാരങ്ങൾ കൂടുതൽ ശക്തമാകും. എന്നത് പാകിസ്ഥാനെ ഭയപ്പെടുത്തുന്നു എന്നാണ് പ്രസ്ഥാവനയിൽനിന്നും വ്യതമാകുന്നത് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ തമിഴ്‌നാടിനെയും ബംഗാളിനെയും നിങ്ങള്‍ വിഭജിക്കും, ഇത് നിങ്ങള്‍ എവിടെയും പ്രയോഗിക്കും - പൊട്ടിത്തെറിച്ച് ചിദംബരം