Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീരിന് എങ്ങനെ പ്രത്യേക അധികാരങ്ങൾ ലഭിച്ചു ? ചരിത്രം ഇങ്ങനെ !

കശ്മീരിന് എങ്ങനെ പ്രത്യേക അധികാരങ്ങൾ ലഭിച്ചു ? ചരിത്രം ഇങ്ങനെ !
, തിങ്കള്‍, 5 ഓഗസ്റ്റ് 2019 (14:53 IST)
ജമ്മു കശ്മീരിന് എങ്ങനെ പ്രത്യേക പദവി ലഭിച്ചു ? അതറിയണമെങ്കിൽ ഇന്ത്യൻ സ്വന്തന്ത്രമായ കാലത്ത് നടന്ന ചില സംഭവ വികാസങ്ങളെ കുറിച്ച് അറിയണം. ബ്രിട്ടിഷുകാർ ഇന്ത്യ വിടുന്നതോടെയാണ് ഇന്ത്യയും പാകിസ്ഥാനും രൂപപ്പെടുന്നത്. ചില നാട്ടു രജ്യങ്ങൾ ഇന്ത്യയിലേക്കും ചിലത് പാകിസ്ഥാനിലേക്കുൽ ലയിച്ചു ചേർന്നു.
 
എന്നാൽ ചില നാട്ടുരാജ്യങ്ങൾ സ്വതത്രമായി തുടരാൻ തീരുമാനിച്ചു. അത്തരത്തിലുള്ള ഒരു നാട്ടുരാജ്യമായിരുന്നു ജമ്മു‌ കശ്മീർ. മഹാരാജ ഹരിസിങിന്റെ ഭരണത്തിൻ കീഴിലായിരുന്നു അന്ന് കശ്മീർ. എന്നാൽ കശ്മീരിനെ പാകിസ്ഥാനിലേക്ക് കൂട്ടിച്ചേർക്കാൻ പാകിസ്ഥാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ചില ഗോത്ര വർഗക്കാരെ ഇളക്കിവിട്ടും സൈനിക നീക്കങ്ങളിലൂടെയും പാകിസ്ഥാൻ കശ്മീരിലേക്ക് നുഴഞ്ഞുകയറി.
 
രാജ്യം പാകിസ്ഥാൻ പിടിച്ചടക്കും എന്ന് വ്യക്തമായതോടെ രാജാവ് ഇന്ത്യയുടെ സഹായം തേടി. എന്നാൽ നെഹ്റു സഹായം നൽകാൻ വിസമ്മതിച്ചു. മറ്റൊരു രാജ്യത്തിലേക്ക് സൈന്യത്തെ അയക്കാനാകില്ല എന്ന് നെഹ്റു നിലപാട് എടുത്തതോടെ മഹാരാജ ഹരിസിങ് ഇന്ത്യയുമായി ലയനക്കരാർ ഒപ്പുവക്കുകയായിരുന്നു. അങ്ങനെയാണ് കശ്മീർ ഇന്ത്യയുടെ ഭാഗമായി മാറിയത്.
 
ഈ കരാറാണ് കശ്മീരിന് പ്രത്യേക അധികാരം നൽകുന്നതിന് തുടക്കം കുറിച്ചത്. കശ്മീർ ഇന്ത്യയുടെ ഭാഗമായി മാറി എങ്കിലും പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നി മേഖലകളിലെ അധികാരം മാത്രമാണ് ജമ്മു കശ്‌മീർ  അന്ന് ഇന്ത്യയെ ഏൽപ്പിച്ചത്. മറ്റെല്ലാം കാര്യങ്ങളില്ലും പൂർണ അധികാരം ജമ്മു കശ്മീർ അസംബ്ലിക്കായിരുന്നു. ഈ പ്രത്യേക അധികാരങ്ങൾ പിന്നീടും തുടർന്നുപോരുകയായിരുന്നു. ഇതേ അധികരങ്ങളാണ് പിന്നീട് 370ആം അനുച്ഛേദത്തിൽ ഉൾപ്പെടുത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മെഹ്‌ബൂബയെ ഭീകരവാദിയായി പ്രഖ്യാപിച്ച് തുറങ്കിലടയ്ക്കണം'; വിവാദ പരാമർശവുമായി ശിവസേന