Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിന്നെ പ്രണയിച്ച കുറ്റത്തിന് ശ്രീജീവിനെ കൊല്ലുവാനുള്ള അനുമതി നൽകിയത് നീ തന്നെയോ? - ആ പെൺകുട്ടിയോട് സോഷ്യൽ മീഡിയ ചോദിക്കുന്നു

നീ എന്താ അന്ധയും ബധിരയും മൂകയുമാണോ? - വൈറലാകു‌ന്ന വാക്കുകൾ

നിന്നെ പ്രണയിച്ച കുറ്റത്തിന് ശ്രീജീവിനെ കൊല്ലുവാനുള്ള അനുമതി നൽകിയത് നീ തന്നെയോ? - ആ പെൺകുട്ടിയോട് സോഷ്യൽ മീഡിയ ചോദിക്കുന്നു
, ചൊവ്വ, 16 ജനുവരി 2018 (12:00 IST)
കേരള ചരിത്രം ഇതു വരെ കാണാത്ത സാമൂഹിക പ്രതിഷേധം ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്. ചെയ്യാത്ത തെറ്റിന് പൊലീസ് അറസ്റ്റ് ചെയ്ത തന്റെ അനിയൻ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കണ‌മെന്ന ആവശ്യവുമായിട്ടാണ് ശ്രീജിത്ത് രണ്ട് വർഷത്തിലധികമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരമിരിക്കുന്നത്.
 
സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖരും എത്തിയിരുന്നു. എന്നാൽ, പലരും തിരഞ്ഞ ഒരു മുഖമുണ്ടായിരുന്നു. ശ്രീജീവിന്റെ കാമുകി അഥവാ ശ്രീജീവ് സ്നേഹിച്ച പെൺകുട്ടി. ആ പെൺകുട്ടിയോട് ചോദിക്കാനുണ്ടെന്ന ഭാനു അരുന്ധതിയുടെ പോസ്റ്റ് വൈറലാകുന്നു. ഭാനു അരുന്ധതിയെന്ന ഐ ഡിയിലാണ് പോസ്റ്റ് പ്രത്യക്ഷപെട്ടത്. 
 
വൈറലാകുന്ന പോസ്റ്റ്:
 
 കേരള ചരിത്രം ഇതു വരെ കാണാത്ത സാമൂഹിക പ്രതിഷേധം ആ 'ചേട്ടന്' വേണ്ടി നടന്നപ്പോഴും ,നമ്മുടെയൊക്കെ മനസ്സുകളില്‍ ആ ചേട്ടന്റെ മുഖം ആഴത്തില്‍ പതിഞ്ഞപ്പോഴും,നീതി തേടിയുള്ള ചേട്ടന്റെ യാത്രയില്‍ ഭാഗമാകുവാന്‍ ഓണ്‍ലൈന്‍ വഴിയും തെരുവുകളില്‍ നേരിട്ടിറങ്ങിയും സാന്നിധ്യം അറിയിച്ച അപരിചിതരായ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ പരിചിതയായ ,സത്യം അറിയാവുന്ന ഒരാളെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു .
 
അവന്‍ പ്രണയിച്ച ആ പെണ്‍കുട്ടി ...!!
 
പ്രണയിച്ചതിന്റെ പേരില്‍ ആണല്ലോ ആ പെണ്‍കുട്ടിയുടെ ബന്ധുവായ പോലീസുകാരന്റെ ഒത്താശയോടെ ആ പാവപ്പെട്ട യുവാവിനെ ലോക്കപ്പിലിട്ടു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
 
ആ പെണ്‍കുട്ടിയോട് എനിക്ക് ചോദിക്കുവാനുള്ളത് ...
 
പൊതുജനം കക്ഷി രാഷ്ട്രീയ ഭേതമന്യേ നീതിക്ക് വേണ്ടി തെരുവുകളില്‍ പ്രതിഷേധങ്ങള്‍ നടത്തുമ്പോള്‍ നിന്നെ പ്രണയിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവന് വേണ്ടി നീ ഒരു വാക്ക് പോലും മിണ്ടാതെ എന്തിനു മൌനം ഭുജിക്കുന്നു ...??
 
നീ എന്താ അന്ധയും ബധിരയും മൂകയുമാണോ ..??
 
അങ്ങനെ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ നിന്റെ ബന്ധുക്കള്‍ കാണിച്ച തെമ്മാടിത്തരത്തിനു എതിരെ ഒരു വാക്കെങ്കിലും പൊതു ജനങ്ങളോട് പറയുവാന്‍ നിനക്ക് മനസാക്ഷിയില്ലേ ..??
 
അതോ നീ തന്നെയാണോ നിന്നെ പ്രണയിച്ചു എന്ന കുറ്റത്തിന് അവനെ കൊല്ലുവാനുള്ള അനുമതി നിന്റെ ബന്ധുവായ പോലീസ് ഏമാന് നല്‍കിയത് ..??
 
ഇന്നവന് വേണ്ടി അപരിചിതര്‍ മുറവിളി കൂട്ടുമ്പോള്‍ തെറ്റുകളുടെ അന്ധകാരത്തില്‍ നിന്റെ മനസാക്ഷിയെ പണയം വച്ച് നിനക്ക് എത്ര നാള്‍ ജീവിക്കുവാന്‍ കഴിയും ..??
 
വാര്‍ത്തകള്‍ വഴി അറിയുന്ന അങ്ങനെ ഒരു പ്രണയം നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ നിന്റെ ഈ മൌനം തന്നെ ആയിരിക്കും അവനെ മരണത്തേക്കാളേറെ വേദനിപ്പിക്കുന്നത്...!!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉദയംപേരൂര്‍ നീതു കൊലക്കേസ്: പ്രതി ബിനുരാജ് ജീവനൊടുക്കി; മരണം കേസിന്റെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കെ