Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉദയംപേരൂര്‍ നീതു കൊലക്കേസ്: പ്രതി ബിനുരാജ് ജീവനൊടുക്കി; മരണം കേസിന്റെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കെ

udayamperur murder case
കൊച്ചി , ചൊവ്വ, 16 ജനുവരി 2018 (11:44 IST)
ഉദയംപേരൂർ നീതു വധക്കേസിലെ പ്രതിയായ ബിനുരാജ് ജീവനൊടുക്കി‍. കേസിന്‍റെ വിചാരണ നാളെ ആരംഭിക്കാനിരിക്കെയാണ് പ്രതി ആത്മഹത്യ ചെയ്തത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് 2014 ഡിസംബര്‍ 18ന് ഉദയംപേരൂരിലെ വീട്ടില്‍ കയറി പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
 
വീടിന്റെ ടെറസിൽ നീതു അലക്കിയ തുണി വിരിക്കുന്നതിനിടയിലാണു കൊടുവാളുമായെത്തിയ ബിനുരാജ് കൊല നടത്തിയത്. ഉദയംപേരൂർ ഫിഷർമെൻ കോളനിക്കു സമീപം മീൻകടവിൽ പള്ളിപ്പറമ്പിൽ ബാബു, പുഷ്‌പ ദമ്പതികളുടെ ദത്തുപുത്രിയായിരുന്നു നീതു. സ്വന്തം പെണ്‍കുഞ്ഞ് അപകടത്തില്‍ മരിച്ച ദുഃഖം മറക്കാന്‍ മാതാപിതാക്കള്‍ ദത്തെടുത്ത പെണ്‍കുട്ടിയായിരുന്നു മരിച്ച നീതു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിന്‍ യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത; ഇനിമുതല്‍ നാലുമാസം മുമ്പുതന്നെ ടിക്കറ്റ് റിസര്‍വ് ചെയ്യാം !