ഗാന്ധിജിയെ അറിയുക എന്നതാണ് ഏറ്റവും വലിയ വിദ്യാഭ്യാസം

ജോര്‍ജി സാം
ശനി, 30 ജനുവരി 2021 (12:08 IST)
ജനുവരി 30 രക്തസാക്ഷി ദിനമാണ്. രാഷ്ട്രപിതാവ് മഹാത്‌മാഗാന്ധി 1948 ൽ ഒരു മതഭ്രാന്തനാല്‍ കൊല്ലപ്പെട്ട ദിവസം. ഏറ്റവും വലിയ വിദ്യാഭ്യാസം എന്തെന്നാല്‍ അത് ഗാന്ധിജിയെ അറിയുക എന്നതാണെന്ന് ഒരു പറച്ചിലുണ്ട്. ഗാന്ധിജിയെപ്പറ്റി ലഭിക്കാവുന്നത്രയും പുസ്തകങ്ങള്‍ നമ്മള്‍ വായിച്ചുകഴിഞ്ഞു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററികളും സിനിമകളും എത്രയോ നമ്മള്‍ കണ്ടുകഴിഞ്ഞു. ഇതാ, ഗാന്ധിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍.
  
1. മഹാത്‌മാഗാന്ധിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അഞ്ചുതവണ തവണ നാമനിർദേശം ചെയ്തുവെങ്കിലും അദ്ദേഹത്തിന് ഒരിക്കലും നൊബേല്‍ ലഭിച്ചില്ല.
 
2. ഗാന്ധിയുടെ ശവസംസ്‌കാരച്ചടങ്ങില്‍, അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയവര്‍ ആയിരക്കണക്കിന് ആളുകളായിരുന്നു. എട്ടുകിലോമീറ്ററോളം നീളത്തില്‍ ആളുകള്‍ നിരന്നുനിന്ന് അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകണ്ടു.
 
3. ഇന്ത്യക്ക് പുറത്ത് 48 റോഡുകൾക്ക് മഹാത്മാഗാന്ധിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ 53 പ്രധാന റോഡുകൾക്ക് (ചെറിയവ ഒഴികെ) ഗാന്ധിജിയുടെ പേരുനല്‍കിയിട്ടുണ്ട്.
 
4. മഹാത്മാഗാന്ധിയുടെ അദ്ധ്യാപകരിലൊരാൾ ഒരു ഐറിഷുകാരനായിരുന്നു. അതിനാൽ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഗാന്ധിജിക്ക് ഐറിഷ് ഉച്ചാരണമുണ്ടായിരുന്നു.
 
5. മഹാത്‌മാഗാന്ധി കത്തുകളിലൂടെ ആശയവിനിമയം നടത്തിയവരില്‍ ടോൾസ്റ്റോയ്, ഐൻ‌സ്റ്റൈൻ, ഹിറ്റ്‌ലർ, ചാർലി ചാപ്ലിൻ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. 
 
6. ബോയർ യുദ്ധത്തിൽ മഹാത്മാഗാന്ധിയും സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രണ്ടു സെന്റിലെ വീടുകള്‍ക്ക് റോഡില്‍ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി കുറച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഡൊണാള്‍ഡ് ട്രംപ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; വ്യാപാരകരാറിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

സ്പാം, ജങ്ക്, മാര്‍ക്കറ്റിംഗ്, വഞ്ചനാപരമായ കോളുകള്‍ എന്നിവ ഇനി ഉണ്ടാകില്ല! ഫോണിലെ നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി പ്രദര്‍ശിപ്പിക്കും

അടുത്ത ലേഖനം
Show comments