Webdunia - Bharat's app for daily news and videos

Install App

പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നത് എന്തിന്, തീരുമാനം കളക്ടർമാരെ ലക്ഷ്യംവക്കുന്നത് ?

Webdunia
വെള്ളി, 14 ജൂണ്‍ 2019 (15:30 IST)
പൊലിസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനായുള്ള നടപടി ക്രമങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. ഐ ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ മജിസ്റ്റീരിയൽ അധികാരമുള്ള പൊലീസ് ഓഫീസർമാരായി നിയമിക്കാനാണ് സർക്കാ നിക്കം. ഇതിനായുള്ള തയ്യാറെടുപ്പുകളെല്ലാം സംസ്ഥാന സർക്കാർ പൂർത്തിയാക്കി കഴിഞ്ഞു. ഇനി ഉത്തരവിറക്കുക മാത്രമാണ് വേണ്ടത്.
 
പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതുമാൻ മത്രമുള്ള എന്ത് സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളത് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഈ ചോദ്യങ്ങളിൽനിന്നും സർക്കാർ ഒഴിഞ്ഞുമറുകയാണ്. രാജ്യത്തെ പല നഗരങ്ങളിലും പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകിയിട്ടുണ്ട്. അവിടങ്ങളിലെല്ലാം അധികാരം വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
 
കാപ്പ പോലെയുള്ള നിയമങ്ങളിലെ പ്രതികളെ തടവിൽ പാർപ്പിക്കുന്നതിനുള്ള അനുമതി നൽകുക, അടിയന്തര സാഹചര്യങ്ങളിൽ വെടിവക്കുന്നതിന് ഉത്തരവിടുക തുടങ്ങിയ ഏറെ ഗൗരവതരമായ കാര്യങ്ങളാണ് മജിസ്റ്റീരിയൽ അധികാരത്തിലുൾപ്പെടുന്നത്. ഇത് സ്വതന്ത്രമായി പൊലീസിന് നൽകുക എന്നത് ദൂരവ്യാപകമായ പ്രത്യഘാതങ്ങൾ ഉണ്ടാക്കും എന്നാണ് വിലയിരുത്തൽ. രഷ്ട്രീയ അതിപ്രസരം പൊലീസ് സേനക്കുള്ളിൽ രൂക്ഷമാണ് എന്നത് കേരള പൊലീസ് വളരെ കാലമായി നേരിടുന്ന ആരോപനമാണ്. ഇതിനെ തള്ളിക്കളയാനുമാകില്ല. മജിസ്റ്റീരിയൽ അധികാരം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനും ഇത് കാരണമാകും.
    
നിലവിൽ കളക്ടർമാർക്കാണ് മജിസ്റ്റീരിയൽ അധികാരം ഉള്ളത്. ഇത് പൊലീസിന് കൂടി കൈമാറുന്നതുത് അധികാര കേന്ദ്രങ്ങളുടെ സ്വഭാവത്തേയും ഘടനയെയും തന്നെ മാറ്റിമറിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷ്ണറേറ്റ് സ്ഥാപിച്ച് ഉദ്യോഗസ്ഥരെ മിയമിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം സർക്കർ തീരുമാനത്തോടെ എതിർപ്പ് പ്രകടിപ്പിച്ച് സി പി ഐ രംഗത്തുവന്നിട്ടുണ്ട്. മജിസ്റ്റീരിയൽ അധികാരം പൊലീസിന് ലഭിച്ചാൽ യു എ പി എ കാപ്പ തുടങ്ങിയ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടും എന്ന് സി പി ഐ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഓൺലൈൻ നിക്ഷേപ തട്ടിപ്പ് : 3 പേർ പിടിയിൽ

Fengal Cyclone: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കേരളത്തിനു മുകളിലൂടെ; അതീവ ജാഗ്രത, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments