ഗാഡ്ഗിൽ റിപ്പോർട്ട് അന്ന് വേണ്ടെന്നുവച്ച ഉമ്മ‌ൻ ചാണ്ടി ഇന്ന് നടപ്പിലാക്കണം എന്ന് പറയുന്നു !

വെള്ളി, 16 ഓഗസ്റ്റ് 2019 (16:15 IST)
സംസ്ഥാനത്ത് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് വീണ്ടും ചർച്ച ചെയ്യണം എന്ന ആശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതില്ല എന്ന റിപ്പോർട്ടാണ് നടപ്പിലാക്കുന്ന കാര്യം വീണ്ടും ചർച്ച ചെയ്യണം എന്ന് ഉമ്മാൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നത്.
 
താൻ അധികരത്തിലിരുന്നപ്പോൾ നിഷേധിച്ച റിപ്പോർട്ടിനെ പ്രതിപക്ഷത്തെത്തിയപ്പോൾ അനുകൂലിക്കുകയാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി  123 പഞ്ചായത്ത് പ്രസിഡന്റ്മാരുടെ നിർദേശങ്ങൾ സ്വീകരിച്ചികൊണ്ടായിരുന്നു താൻ മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെ എതിർത്തത് എന്നാണ് ഇപ്പോൾ ഇമ്മാൻ ചാണ്ടി നൽകുന്ന വിശദീകരണം.
 
എന്നാൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിർദേശത്തെ മാത്രം മുഖവിലക്കെടുത്തൊകൊണ്ട് തള്ളിക്കളയാവുന്നതാണോ പരിസ്ഥിതി ആഘാതങ്ങളെ കുറിച്ചും. കേരളത്തെ കേരളമാക്കി നിലനിർത്തുന്ന പശ്ചിമഘട്ട മലനിരകളെ കുറിച്ചുമുള്ള ഗൗരവമായ പഠന റിപ്പോർട്ട്. പഠനത്തെ ശാസ്ത്രിയമായി അവലോകനം നടത്തേണ്ടതിന് പകരം തള്ളിക്കളഞ്ഞത് കേരത്തെ അപകടത്തിലേക്ക് എത്തിച്ചു എന്ന് സമ്മതിക്കുക കൂടിയാണ് ഉമ്മൻ ചാണ്ടി ചെയ്യുന്നത്.    
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരുന്നയാള്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി മരിച്ചു