രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് നിക്ഷേപ വിവരങ്ങൾ പുറത്തുവരുമ്പോൾ
മായാവതിയുടെ ബിഎസ്‌പിയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള പാർട്ടി.
തെരഞ്ഞെടുപ്പ് പ്രമാണിച്ച് രാജ്യത്തെ പാർട്ടികളുടെ ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മായാവതിയുടെ ബിഎസ്‌പിയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള പാർട്ടി. 2018 ഡിസംബർ വരെ ബിഎസ്‌പിയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 669 കോടി രൂപയാണ്. ഇത് 25 സംസ്ഥാനത്തിന്റെ കണക്കാണ്. ഇത്രയും തുക നിക്ഷേപിച്ചിരിക്കുന്നത് തലസ്ഥാന നഗരിയിലെ പൊതുമേഖല ബാങ്കുകളിലെ എട്ടു ബ്രാഞ്ചുകളിൽ.
മായാവതി പണ്ടേ അഴിമതിക്കും ധൂർത്തിനും പേരുകേട്ടിരുന്ന ആളുമാണ്. ഇപ്പോൾ വീണ്ടും മായാവതിയും അവരുടെ ധൂർത്ത് സ്വത്തുകളും വാർത്തകളിൽ നിറയുകയാണ്. രണ്ടാമതായി നിൽക്കുന്നത് അഖിലേഷ് യാദവിന്റെ പാർട്ടി എസ്‌പിയാണ്. 171 കോടി രൂപ. അസംബ്ലി തെരഞ്ഞെടുപ്പിനു ശേഷം അക്കൗണ്ടിൽ നേരിയ ഭൂരിപക്ഷം വന്നു എന്ന് സാരം. മൂന്നാം സ്ഥാനത്ത് കോൺഗ്രസ്. ബാങ്ക് ബാലൻസ് 196 കോടി. മധ്യപ്രദേശ്, ചത്തിസ്ഗ്ഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നതിനു ശേഷം പാർട്ടി അവരുടെ ബാങ്ക് ബാലൻസ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ല.
നാലാം സ്ഥാനത്തായി തെലുങ്കു ദേശം പാർട്ടിയുണ്ട്. 107 കോടി രൂപയാണ് പാർട്ടിയുടെ സമ്പാദ്യം. അതിനു പിന്നിലാണ് ബിജെപി. 82 കോടി രൂപയാണ് സമ്പാദ്യം. എന്നാൽ സിപിഎം കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവരുടെ വരുമാനം 100 കോടിക്കു മേൽ എന്നാണ് അവകാശപ്പെടുന്നത്. പാർട്ടികളുടെ വരുമാനത്തിൽ എൺപത് ശതമാനത്തിലേറെ സംഭാവനകളാണ്.