Publish Date: Wed, 17 Apr 2019 (15:39 IST)
Updated Date: Wed, 17 Apr 2019 (15:44 IST)
വൺപ്ലസ് 6Tക് ശേഷം സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാഗാൻ വൺപ്ലസ് സെവൻ സീരീസിലെ പ്രീമിയം ഫോണായി വൺപ്ലസ് 7 പ്രോ ഉടൻ എത്തും എന്നാണ് റിപ്പോർട്ടുകൾ. വൺപ്ലസ് 7 പ്രോയുടേതെന്ന് കരുതപ്പെടുന്ന ചില ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
വൺപ്ലസ് ഇതേവരെ പുറത്തിറക്കിയതിൽ ഏറ്റവും കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുന്ന ഹൈ എൻഡ് പ്രീമിയം സ്മാർട്ട്ഫോണായി തന്നെയാവും വൺപ്ലസ് 7 പ്രോ എത്തുക എന്നാണ് സൂചന. 2019ൽ 5G സ്മാർട്ട്ഫോൻ പുറത്തിറക്കും എന്ന് വൺ പ്ലസ് പ്രഖ്യാപിച്ചത് സെവൻ പ്രോയെ മുന്നിൽ കണ്ടാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
വൺ പ്ലസ് സെവൻ പ്രോയുടെ ലീക്കായ ചിത്രങ്ങൾ ചില ടെക്ക് സെറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോച്ച്‌ലെസ് ഫുൾ വ്യു കേർവ്ഡ് എഡ്ജ് ഡിസ്‌പ്ലേയോടുകൂടിയുള്ള ഫോണാണ് ചിത്രത്തിൽ ഉള്ളത്. വിവോ നെക്സിലേതിന് സമാനമായ പോപ്പ് അപ്പ് സെൽഫി ക്യാമറയാണ് ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്.
സോണിയുടെ ഐ എം എക്സ് സെൻസറുകൾ കരുത്ത് പകരുന്ന 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 16 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ സെക്കൻഡറി സെൻസർ, 8 മെഗാപിക്സലിന്റെ ടേർഷറി സെൻസർ എന്നിവ അടങ്ങുന്ന ട്രൈ റിയർ ക്യാമറകൾ ഫോണിൽ ഉണ്ടാക്കും എന്നാണ് വിവരം.
8 ജി ബി റാം 256 ജി ബി സ്റ്റോറേജ് വേരിയന്റിലായിരിക്കും ഫോൺ വിപണിയിൽ എത്തുക. ക്വാൽകോമിന്റെ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 9 പൈയെ അടിസ്ഥാനപ്പെടുത്തിയുള്ള ഓക്സിജൻ ഒ എസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000 എം എ എച്ച് ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടാവുക.