ഇന്ത്യയിലെ റോസ് ദിനാചരണത്തിന് ഒരു സവിശേഷതയുണ്ട്. ഇവിടെ ഈ ദിനം അര്‍ബുദ രോഗികള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. അന്ന് എല്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് സ്നേഹത്തിന്‍റെയും അടുപ്പത്തിന്‍റെയും സൂചകമായി റോസാപ്പൂവ് നല്‍കും.
ലോകത്ത് പലയിടത്തും പലദിവസങ്ങളിലാണ് റോസ് ദിനം ആചരിക്കുന്നത്. മിക്കയിടത്തും ഫെബ്രുവരി റോസ് മാസമായും അതിലൊരു ദിവസം റോസ് ദിനമായും ആചരിക്കുന്നു.
സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ സാന്‍റാ ഇന്‍റര്‍നാഷണല്‍ ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് റോസ് ദിനമാചരിക്കണമെന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. ലയണ്‍സ് ക്ളബ്ബുകള്‍ ഏപ്രില്‍ 17ന് റോസ് ദിനം ആചരിക്കുന്നതിനായി മാറ്റിവച്ചിരിക്കുന്നു.
ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള റോസ് ദിന പരിപാടിയില്‍ ഇന്ത്യ ഒട്ടുക്കുമുള്ള ആളുകള്‍ പങ്കു ചേരുന്നു. എല്ലാ ആശുപത്രികളിലും റോസ് പൂച്ചെണ്ടുകള്‍ എത്തുന്നു. ഡോക്ടര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും മാത്രമല്ല വിഐപികളും സ്കൂള്‍ കുട്ടികളുമെല്ലാം ഇതില്‍ പങ്കാളികളാവുന്നു.
റോസാപ്പൂവിന്‍റെ പരിമളം പരത്തുന്ന ഈ ദിനത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ക്യാന്‍സര്‍ രോഗികളെ സന്ദര്‍ശിക്കുന്നു. ആശംസകളും പൂക്കളും പ്രതീക്ഷ വിരിയിക്കുന്ന ഈ ദിനത്തില്‍ അവര്‍ ഉള്ളുതുറന്ന് ചിരിക്കുന്നു.