Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക ഓസോണ്‍ ദിനം: ഓസോണ്‍ കുട നശിപ്പിക്കരുത് !

ലോക ഓസോണ്‍ ദിനം: ഓസോണ്‍ കുട നശിപ്പിക്കരുത് !

ജോര്‍ജി സാം

, തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (13:24 IST)
സൂര്യനില്‍ നിന്നുള്ള അപകടകാരികളായ രശ്മികളില്‍ നിന്ന് ഭൂമിയേയും അതിലെ ജീവനേയും സംരക്ഷിക്കുന്നത് നമ്മുടെ പ്രാണവായുവായ ഓസിജന്‍റെ മൂന്ന് ആറ്റങ്ങള്‍ ചേര്‍ന്നുണ്ടായ തന്മാത്രകള്‍ കൊണ്ടുണ്ടായ ഒരു പുതപ്പാണ്. ഇതിനെ ഓസോണ്‍ കുട എന്ന് വിളിക്കുന്നു. ആഗോള തപനം, ഹരിതഗ്രഹ വാതകങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, മനുഷ്യന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ഉണ്ടാവുന്ന അപകടകരമായ വിസര്‍ജ്ജ്യങ്ങള്‍ എന്നിവ ഓസോണ്‍ പാളിയെ നശിപ്പിക്കാന്‍ പര്യാപ്തമാണ്.
 
നാം ഉപയോഗിക്കുന്ന ഫ്രിഡ്ജുകള്‍, എയര്‍ കണ്ടീഷണറുകള്‍, അഗ്നിശമന ഉപകരണങ്ങള്‍, ഏറോ സോള്‍ സ്പ്രേകള്‍ എന്നിവ ഓസോണിനെ നശിപ്പിക്കാന്‍ പാകത്തിലുള്ള വാതകങ്ങള്‍ പുറത്തുവിടുന്നു എന്നതാണ് സത്യം. കേരളത്തില്‍ തൊണ്ട് വന്‍ തോതില്‍ അഴുക്കുന്നതില്‍ നിന്നും ഓസോണ്‍ പാളിക്ക് ഹാനികരമായ വിസര്‍ജ്ജ്യ വാതകങ്ങള്‍ ഉണ്ടാവുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
 
ഫ്രിഡ്ജുകളും ഫയര്‍ എക്സ്റ്റിംഗ്യൂഷറുകളും വാങ്ങുമ്പോള്‍ അവയില്‍ സിഎഫ്സി ഫ്രീ എന്നോ ഓസോണ്‍ ഫ്രണ്ട്‌ലി എന്നോ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും. ഓസോണ്‍ സൌഹൃദ വസ്തുക്കള്‍ പ്രചരിപ്പിക്കാന്‍ വന്‍ കമ്പനികളും സ്ഥാപനങ്ങളും ശ്രമിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ കാലത്തു തന്നെ ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ ബോധവാന്‍‌മാരായിരിക്കേണ്ടതുണ്ട്.
 
ഭൂമിയുടെ മേല്‍പ്പാളിയിലുള്ള ഓസോണ്‍ തന്മാത്രകള്‍ ഭൂമിക്ക് ഗുണകരമാണെങ്കിലും മനുഷ്യര്‍ക്ക് തൊട്ടുമുകളിലുള്ള അന്തരീക്ഷത്തില്‍ ഓസോണ്‍ ഉണ്ടാവുന്നത് ആപത്ത് വിളിച്ചുവരുത്തും. ആസ്ത്‌മ, രോഗപ്രതിരോധ ശേഷി ഇല്ലായ്മ, ഗര്‍ഭച്ഛിദ്രം, ഉല്‍പ്പാദന ശേഷി ഇല്ലായ്മ എന്നിവയൊക്കെ ഇതുകൊണ്ട് ഉണ്ടാവാം.
 
വാഹനങ്ങള്‍ പുറത്തുവിടുന്ന പുക മഞ്ഞില്‍ അടങ്ങിയ ഓസോണ്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുകയും ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ദോഷമായി തീരുകയും ചെയ്യുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇ‌പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് സന്ദർശനം: എൻ‌ഫോഴ്‌സ്‌മെന്റ് ബാങ്കിനോട് വിശദീകരണം തേടിയതായി സൂചന