ശ്രീധരന്‍ പിള്ള അവസരങ്ങള്‍ നഷ്‌ടപ്പെടുത്തി; ബിജെപിയില്‍ ആ‍ശയക്കുഴപ്പം രൂക്ഷം - അധ്യക്ഷനെതിരെ പാര്‍ട്ടിയില്‍ പടപ്പുറപ്പാട്

Webdunia
ബുധന്‍, 23 ജനുവരി 2019 (15:48 IST)
ശബരിമല സമരം ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന നിഗമനം നിലനില്‍ക്കെ സംസ്ഥാന ബിജെപിയില്‍ ആഭ്യന്തരപ്രശ്‌നം രൂക്ഷം. ശബരിമല പ്രതിഷേധത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ആര്‍എസ്എസ് പിടിമുറുക്കിയതും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻ പിള്ളയുടെ നയങ്ങളുമാണ് പാര്‍ട്ടിയില്‍ കലഹങ്ങള്‍ക്ക് തുടക്കമിട്ടത്.

ലോക്‍സഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ചര്‍ച്ചകളിലേക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കും കടക്കാനുള്ള സമയത്താണ് ബിജെപിയില്‍ പോര് മുറുകിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍എസ്എസിന്റെ നിര്‍ദേശം സ്വീകരിക്കാറുണ്ടെങ്കിലും ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല.

ശബരിമല സമരത്തില്‍ നേട്ടമുണ്ടാക്കിയ ആര്‍എസ്എസ് ഇഷ്‌ടക്കാരെ സ്ഥാനാര്‍ഥി പട്ടികയില്‍ എത്തിക്കാനുള്ള ശ്രമം നടത്തുന്നതാണ് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. കോർകമ്മിറ്റി യോഗം നാളെ തൃശ്ശൂരിൽ ചേരാനിരിക്കെയാണ് ഈ സാഹചര്യം.

ആര്‍എസ്എസിന്റെ വാക്കുകള്‍ക്ക് പിന്നാലെ പോകുന്നത് ബിജെപിയില്‍ തിരിച്ചടിയാകുമെന്നും ഈ നിലപാട് തിരിച്ചടിയാകുമെന്നും ബിജെപിയില്‍ അഭിപ്രായമുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടാണ് ഇതിനു കാരണമെന്ന് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്.

വി മുരളീധരപക്ഷമാണ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ശ്രീധരന്‍ പിള്ളയുടെ തീരുമാനങ്ങളാണ് തിരിച്ചടിയാകുന്നതെന്നാണ് കെ സുരേന്ദ്രനടക്കമുള്ളവരുടെ ശബരിമലയില്‍ നിന്നും സെക്രട്ടേറിയറ്റ് പടിക്കലേക്ക് സമരം മാറ്റിയപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ എതിര്‍ സ്വരങ്ങള്‍ ശക്തമായിരുന്നു.

ഈ സാഹചര്യത്തില്‍ കോർകമ്മിറ്റി യോഗത്തില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ശക്തമായ എതിര്‍പ്പുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ നിന്നും സമരം മാറ്റിയതും സുരേന്ദ്രനെതിരെ പൊലീസ് നടപടിയെടുത്തപ്പോള്‍ ശക്തമായ പ്രതിഷേധം നടത്താത്തതുമാണ് അധ്യക്ഷന് തിരിച്ചടിയാകുക.

ശബരിമല സമരത്തില്‍ ലഭിക്കേണ്ട സുവര്‍ണ്ണാവസരം സംസ്ഥാന നേതൃത്വം നഷ്‌ടപ്പെടുത്തിയെന്നും പ്രവര്‍ത്തകരില്‍ വികാരമുണ്ട്. ഈ പശ്ചാത്തലത്തില്‍ കോർകമ്മിറ്റി യോഗം ചൂട് പിടിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments