ലോക്‍സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ സംഘടനാ തലത്തിൽ വൻ മാറ്റങ്ങളുമായി കോൺഗ്രസ്. പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ചുമതലയേല്‍ക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്‌തന്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയും നല്‍കി.
കെസി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. കർണാടകയിൽ സര്‍ക്കാര്‍ രൂപീകരണത്തിനു നേതൃത്വം നൽകിയതാണ് അദ്ദേഹത്തിന് ഈ സ്ഥാനത്തിന് അർഹനാക്കിയത്. കർണാടകയിലെ ചുമതലയിലും അദ്ദേഹം തുടരും.
രാജ്യഭരണത്തിന് ഏറ്റവും നിർണായകമാകുന്ന സംസ്ഥാനമെന്ന നിലയിൽ യുപിയിൽ നിന്നും പരമാവധി സീറ്റുകൾ നേടുകയാണ് പ്രിയങ്കാ ഗാന്ധിയിലൂടെ കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യംവയ്‌ക്കുന്നത്.