Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്റാർട്ടിക്കയിൽ ഏറ്റവും ഉയർന്ന താപനില, ആശങ്കയിൽ ലോകം

അന്റാർട്ടിക്കയിൽ ഏറ്റവും ഉയർന്ന താപനില, ആശങ്കയിൽ ലോകം
, തിങ്കള്‍, 5 ജൂലൈ 2021 (18:59 IST)
2020 ഫെബ്രുവരി 6ന് അന്റാർട്ടിക്കൻ മേഖലയിൽ  18.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി യുഎന്‍ ഏജന്‍സിയായ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ (ഡബ്ല്യുഎംഒ) ഒരു സംഘമാണ് ഇപ്പോൾ വെളിപ്പെടുത്തിയത്. അന്റാര്‍ട്ടിക്ക് ഉപദ്വീപിലെ അര്‍ജന്റീനിയന്‍ ഗവേഷണ കേന്ദ്രമായ എസ്‌പെരന്‍സ ബേസിലാണ് ഈ റീഡിങ് പിടിച്ചെടുത്തത്.
 
കാലാവസ്ഥാ വ്യതിയാനത്തിന് അടിയന്തിര നടപടികള്‍ ആവശ്യമാണ്' എന്നതിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ റീഡിങ് എന്ന് ഡബ്ല്യുഎംഒ ശാസ്ത്രജ്ഞര്‍ പറയുന്നു. 14 ദശലക്ഷം കിലോമീറ്ററുകൾ വ്യാപിച്ച് കിടക്കുന്ന അന്റാർട്ടിക്ക ഓസ്ട്രേലിയയുടെ ഇരട്ടി വരുന്ന ഭൂവിഭാഗമാണ്. അന്റാര്‍ട്ടിക്ക് തീരത്ത് മൈനസ് പത്തു മുതല്‍ ആന്തരിക ഭൂഖണ്ഡത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ മൈനസ് അറുപതു വരെയാണ് ശരാശരി വാര്‍ഷിക താപനില.
 
ഇതിന് മുൻപ് 2015ലായിരുന്നു അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 17.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്നത്തെ താപ‌നില. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഏകദേശം 5.4 ഡിഗ്രി വരെ അന്റാർട്ടിക്കയിൽ താപനില വർധിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്