Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാര്‍ച്ച് 5,6 തിയതികളില്‍ മൂന്നുജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത

മാര്‍ച്ച് 5,6 തിയതികളില്‍ മൂന്നുജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത

ശ്രീനു എസ്

, വെള്ളി, 5 മാര്‍ച്ച് 2021 (16:47 IST)
മാര്‍ച്ച് 5,6 തിയതികളില്‍ മൂന്നുജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് താപനില ഉയരാന്‍ സാധ്യതയുള്ളത്. ജനങ്ങള്‍ ചൂടുകൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. 
 
ചൂടുകൂടുമ്പോള്‍ സൂര്യാഘാതം, സൂര്യതാപം, നിര്‍ജ്ജലീകരണം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പകല്‍ 11മണിമുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെ വെയില്‍ ഏല്‍ക്കുന്നത് ഒഴുവാക്കുന്നത് നന്നായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാട്, സ്പീക്കറും മൂന്നുമന്ത്രിമാര്‍ക്കും പങ്ക്: സ്വപ്‌നയുടെ രഹസ്യമൊഴിയുമായി കസ്റ്റംസ് കോടതിയില്‍