'ഗൂഢാലോചന' പ്രതിയുടെ ഭാവന മാത്രമായിരുന്നോ? നടിയുടെ കുടുംബത്തിന്റെ പ്രതികരണം
‘ഗൂഢാലോചന’യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നടിയുടെ കുടുംബത്തെ വിഷമിപ്പിച്ചെന്ന് ഭാഗ്യലക്ഷ്മി
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. 'ഗൂഢാലോചന' എന്നത് പ്രധാന പ്രതിയുടെതന്നെ ഭാവനയാണെന്നായിരുന്നു കോഴിക്കോട് നടന്ന പൊതുപരിപാടിയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന നടിയുടെ അമ്മയെ സങ്കടപ്പെടുത്തിയതായി ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. നടിയുടെ അമ്മയുമായി സംസാരിച്ചെന്നും വളരെ സങ്കടം തോന്നുന്നുവെന്ന് അവര്‍ തന്നോട് പറഞ്ഞതായും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്റെ മകള്‍ക്ക് നീതി കിട്ടില്ലേ എന്നാണ് അവര്‍ ചോദിച്ചത് ഭാഗ്യലക്ഷ്മി. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ പരിപാടിയിലാണ് ഭാഗ്യലക്ഷ്മി ഇതേക്കുറിച്ച് പറഞ്ഞത്.