ഐഎസിൽ ചേർന്നവർക്ക് പണി കിട്ടി തുടങ്ങി; കാസർഗോഡ്കാരൻ ഹഫീസ് കൊല്ലപ്പെട്ടു?
ഐഎസ് ഭീകരർ സ്വഭാവം കാണിച്ച് തുടങ്ങി; ഒരു മലയാളി കൊല്ലപ്പെട്ടു?
ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് കരുതപ്പെടുന്ന മലയാളികളിലൊരാള്‍ കൊല്ലപ്പെട്ടതായി വിവരം. കാസര്‍ക്കോട് പടന്ന സ്വദേശി ഹഫീസ് ആണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്. ടെലഗ്രാം വഴി പടന്നയിയിലുള്ള ഒരാള്‍ക്കാണ് ഇദ്ദേഹം കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചിരിക്കുന്നത്. ഇന്നലെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുവെന്നാണ് വിവരമെന്ന് മീഡിയാ വണ്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
ഇന്ത്യയില്‍നിന്ന് എത്തുന്നവരെ യുദ്ധഭൂമിയിലേക്ക് അയയ്ക്കാതെ അഫ്ഗാനില്‍ വിട്ട് യുദ്ധമുറകളിലും ബോംബുനിര്‍മാണത്തിലും പരിശീലനം നല്‍കി നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. എട്ടു കുട്ടികളടക്കം 21 പേരാണ് അഫ്ഗാനിസ്താനിലേക്ക് പോയത്. ഔദ്യോഗിക കണക്കുപ്രകാരം 67 ഇന്ത്യക്കാര്‍ ഐ എസ്സില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ ഐ എസ്സില്‍ ചേര്‍ന്നവരുടെ എണ്ണം ഇതിലും എത്രയോ കൂടുതലാണ്.