Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

രാഹുലിന്റെ കാര്യത്തിൽ അനിശ്ചിതത്വം; മുല്ലപ്പള്ളി വാർത്താസമ്മേളനം മാറ്റി

ഇന്ന് 11 മണിയ്ക്ക് മുല്ലപ്പള്ളി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു.

Mullapally Ramachandran
, ഞായര്‍, 24 മാര്‍ച്ച് 2019 (11:33 IST)
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം നാളെ അറിയാം. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെക്ക് മാറ്റി.
 
അതേസമയം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇന്നത്തെ വാര്‍ത്താസമ്മേളം റദ്ദാക്കി. ഇന്ന് 11 മണിയ്ക്ക് മുല്ലപ്പള്ളി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടാല്‍ മതിയെന്നാണ് പുതിയ തീരുമാനം.
 
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു സംസംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്. അതേസമയം വയനാട് ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുല്‍ഗാന്ധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി പ്രവര്‍ത്തകസമിതി അംഗവുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോട്ട് എനിക്ക് തന്നെ ചെയ്യണമെന്ന് കണ്ണന്താനം, സാറിന്റെ മണ്ഡലം ഇതല്ലെന്ന് വോട്ടർ; ആദ്യ ദിവസം തന്നെ മണ്ഡലം മാറിക്കേറി ബിജെപി സ്ഥാനാർത്ഥി