ഓച്ചിറ തട്ടിക്കൊണ്ട് പോകൽ; ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ

ഞായര്‍, 24 മാര്‍ച്ച് 2019 (11:40 IST)
കൊല്ലം ഡിസിസി അധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ ചുമത്തി. ഓച്ചിറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓച്ചിറയിൽ നിന്നും തട്ടിക്കൊണ്ട് പോയ പെൺകുട്ടിയുടെ മാതാപിതാക്കളോടൊപ്പം ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് നടപടി.
 
ലൈംഗിക ചൂഷണ കേസിലും പോക്സോ കേസിലും ഇരകളാകുന്നവരെ തിരിച്ചറിയുന്ന വിധത്തില്‍ ചിത്രമോ പേരോ പ്രസിദ്ധീകരിക്കുന്നത് നിയമലംഘനമാണ്. ഇതാണ് ബിന്ദു കൃഷ്ണയ്ക്ക് വിനയായി മാറിയത്. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ് ബിന്ദുകൃഷ്ണ പിന്‍വലിച്ചു. പോസ്റ്റ് ചെയ്തവര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രാഹുലിന്റെ കാര്യത്തിൽ അനിശ്ചിതത്വം; മുല്ലപ്പള്ളി വാർത്താസമ്മേളനം മാറ്റി