മാനം നോക്കി വിലപിക്കുന്ന പട്ടിണിപ്പാവങ്ങളുടെ നാട്ടിൽ, മാനംമുട്ടെ ഉയരുന്ന പ്രതിമകൾ ആർക്കുവേണ്ടി ?

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (16:16 IST)
രാജ്യത്തിപ്പോൾ ട്രൻഡായി നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് കോടികൾ ചിലവിട്ടുള്ള പ്രതിമ നിർമ്മാണം 2,900 കോടി ചിലവിട്ട് കേന്ദ്ര സർക്കാർ തന്നെ ഈ പ്രവണതക്ക് തുടക്കമിട്ടാൽ പിന്നെ ബാക്കിയുള്ളവർ നോക്കിയിരിക്കുമോ. ഓരോരുത്തരയി അവർക്കാവുന്ന കോടികൾ മുടക്കി പ്രതിമകൾ പണിയാനുള്ള തിടുക്കത്തിലാണ്.
 
കുട്ടികൾ പട്ടിണികിടന്നു മരിക്കുന്ന ഒരു രാജ്യത്താണ് മഹാ സംഭവമായി ഈ പ്രതിമകൾ പണിതുയർത്തുന്നത് എന്നത് ശ്രദ്ദേയമാണ്. 182 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഇന്ത്യയിലാണ് എന്ന് ചിലപ്പോൾ വിദേശ സഞ്ചാരികൾ പറയുമായിരിക്കും. അതുകൊണ്ട് പക്ഷേ എത്രത്തോളം ഈ ജനത വികസിക്കും എന്നതാണ് സംശയം ഉണ്ടാക്കുന്ന വസ്തുത.
 
ടൂറിസത്തിലൂടെ വരുമാനം ഉണ്ടാകും എന്നാണ് പലരും ഇക്കര്യത്തിൽ പറയുന്ന ന്യായീകരണ വാദം. എന്നാൽ 2,900 കോടി രൂപ ടൂറിസത്തിലൂടെ തിരിച്ചുപിടിച്ച് അതിൽ നിന്നും ലാഭം ഉണ്ടാകാൻ എത്ര കാലമെടുക്കും എന്നത് സാമാന്യ ബോധമുള്ള മനുഷ്യന് ചിന്തിക്കാവുന്നതാണ്. ഈ പണം ചേരികളിൽ കഴിയുന്നവർക്ക് പർപ്പിടങ്ങൾ നിർമ്മിച്ച് നൽകാൻ ഉപയോഗിച്ചിരുന്നെങ്കിൽ നരകയാതന അനുഭവിക്കുന്ന എത്രയോ മനുഷ്യർ മികച്ച ജീവിത നിലവാരത്തിലേക്ക് ഉയരുമായിരുന്നു.
 
സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ചുവടുപിടിച്ച് രാജസ്ഥാനിൽ ലോകത്തിലെ ഏറ്റവും വലിയ ശിവ പ്രതിമ കൂടി രാജ്യത്ത് ഉയരുകയാണ്. നേപ്പാളിലെ കൈലാഷ് നാഥ് ക്ഷേത്രത്തിലെ ശിവ പ്രതിമയുടെ ഉയരത്തിന്റെ റെക്കോർഡ് മറികടകുക എന്ന ഒറ്റ ലക്ഷ്യത്തോടെ, ഇരട്ടി ഉയരം എന്ന് അവകാശപ്പെടാൻ മാത്രമായി 351 അടി ഉയരമുള്ള പ്രതിമക്കായി കോടികൾ ചിലവിട്ടുകൊണ്ടിരിക്കുന്നു.
 
ബുദ്ധനും ഗുജറാത്തിൽ കോടികൾകൊണ്ട് ആകാശം മുട്ടേ വളരാൻ തയ്യാറെടുക്കുകയാണ്. ലളിത ജീവിതം പഠിപ്പിച്ച ശിവനും ബുദ്ധനും വരെ കോടികളുടെ പ്രതിമകളാകും. ആ ദൈവങ്ങൾ പകർന്നു തരുന്ന ആശയങ്ങൾക്ക് നേർ വിപരീതമാണിതെന്ന് തിരിച്ചറിവ് ഉണ്ടാകുന്നില്ല എന്നതാണ് ദുഃഖകരമായ വസ്തുത. പ്രതിമകളുടെ ഉയരിത്തിലല്ല പൌരന്മാരുടെ ആത്മാഭിമാനത്തിലും ജീവിത നിലവാരത്തിലുമാണ് ഒരു രാജ്യം വിലയിരുത്തപ്പെടുക എന്നത് ഭരണകൂടം മറന്നുപോകുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചുലക്ഷം രൂപ ഒന്നാം സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്

China vs Taiwan: തായ്‌വാനെ വട്ടമിട്ട് ചൈനീസ് പടക്കപ്പലുകൾ: 'ജസ്റ്റിസ് മിഷൻ 2025' രണ്ടാം ദിനത്തിലേക്ക്; ഏഷ്യ-പസഫിക് മേഖല യുദ്ധഭീതിയിൽ

മദ്യപിച്ചെത്തി ഗാന്ധി പ്രതിമയില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തു

ആര്‍ബിഐയുടെ മുന്നറിയിപ്പ്: ജനുവരി 1 മുതല്‍ മൂന്ന് വിഭാഗത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്‌തേക്കാം

വിനോദസഞ്ചാര കേന്ദ്രത്തില്‍ ആറ് വയസ്സുകാരി നദിയില്‍ വീണ് മുങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments