Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈജിപ്തിൽ 3000 വർഷം പഴക്കമുള്ള മമ്മി കണ്ടെത്തി, കല്ലറക്കുള്ളിൽ അമൂല്യ വസ്തുക്കൾ !

ഈജിപ്തിൽ 3000 വർഷം പഴക്കമുള്ള മമ്മി കണ്ടെത്തി, കല്ലറക്കുള്ളിൽ അമൂല്യ വസ്തുക്കൾ !
, തിങ്കള്‍, 26 നവം‌ബര്‍ 2018 (15:59 IST)
കെയ്‌റോ: ഈജിപ്തിലെ ലക്സർ പട്ടണത്തിൽനിന്നും 3000 വർഷം പഴക്കമുള്ള മമ്മി ചരിത്ര പര്യവേഷകർ കണ്ടെടുത്തു. സ്ത്രീയെ അടക്കം ചെയ്ത ശവകൂടീരമാണ് കണ്ടെടുത്തിട്ടുള്ളത്. ‘തുയ‘ എന്നാണ് ഈ മമ്മിക്ക് ചരിത്ര ഗവേഷകർ പേര് നൽകിയിരിക്കുന്നത്.
 
പ്ലാസ്റ്റ്‌റ്ററോടുകൂടി പഞ്ഞിനൂലിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബി സി 13 ആം നൂറ്റാണ്ടിലെ ഫറവോമരുടെ കാലത്തെ മമ്മിയാണ് ഇതെന്നാണ് ചരുത്രകാരൻ‌മാരുടെ കണ്ടെത്തൽ. കൊട്ടാരം പ്രമുഖരെയും ഉയർന്ന ഉദ്യോഗസ്ഥരെയും അടക്കം ചെയ്ത ഇടത്തിൽനിന്നുമാണ് മമ്മി കണ്ടെത്തിയിരിക്കുന്നത്.
 
6 മാസത്തെ പരിശ്രമത്തിനൊടുവിൽ 300 മീറ്റർ മണ്ണു മാറ്റിയാണ് ചരിത്ര ഗവേഷകർ മമ്മി കണ്ടെടുത്തത്. അലങ്കരിച്ച പ്രത്യേക കല്ലുപെട്ടിയിൽ നിന്നും കൊത്തുപണികളൊടുകൂടിയ അമൂല്യ വസ്തുക്കളും ശിൽ‌പങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഈ ഭാഗത്തുനിന്നും കണ്ടെത്തുന്ന രണ്ടാമത്തെ മമ്മിയാണിത്. നേരത്തെ ഒരു മമ്മി ചരിത്ര ഗവേഷകർ കണ്ടെടുത്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 വർഷത്തിന് ശേഷം ഇതാദ്യം, നയൻസും ദളപതിയും രണ്ടും‌കൽപ്പിച്ച്- അറ്റ്ലി ഒരുക്കുന്നത് ഒരു അഡാറ് ഐറ്റം