Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ പ്രമേഹം കുറയുമോ ?

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ പ്രമേഹം കുറയുമോ ?
, തിങ്കള്‍, 26 നവം‌ബര്‍ 2018 (15:03 IST)
പ്രഭതത്തിൽ ഭക്ഷണം കഴിക്കാതിരുന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കാൻ സാധിക്കുമെന്നാണ് ചിലരുടെ ധാരണ. എന്നാൽ ഇത് തികച്ചും തെറ്റാണ് എന്ന മാത്രമല്ല. പ്രമേഹ രോഗികൾ ഒരിക്കലും പ്രഭാത ഭക്ഷണം മുടക്കിക്കൂടാ. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക.
 
വെറുതെ പറയുന്നതല്ല. പ്രമേഹ രോഗികൾ നടത്തിയ പഠനത്തിൽ പ്രഭാത ഭക്ഷണം കഴിക്കാത്ത പ്രമേഹ രോഗികളിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. രാവിലെയുള്ള ആഹരം ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്. അതിനാൽ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടുതന്നെവേണം പ്രമേഹത്തെ നിയന്ത്രിക്കാൻ.
 
കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, നല്ല കൊഴുപ്പ്, എന്നിവ ചേര്‍ന്ന സമീകൃത ആഹാരമാണ് പ്രമേഹ രോഗികൾ രാവിലെ കഴിക്കേണ്ടത്. ഓട്ട്‌സ്, ഗോതമ്പ്, റാഗി, ജോവര്‍, ബജ്ര എന്നീ ധാന്യങ്ങൾകൊണ്ടുള്ള ഭക്ഷണം കഴിക്കുന്നതാണ് പ്രമേഹ രോഗികൾക്ക് ഉത്തമം. പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വിശപ്പിനെ ഇല്ലാതാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സാധിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിലുണ്ടാക്കാം നല്ല സോഫ്റ്റ് ഈന്തപ്പഴം ഹൽ‌വ !