'ഇത്തവണ രാമക്ഷേത്രം പണിതില്ലെങ്കിൽ ജനം ചെരുപ്പുകൊണ്ടടിക്കും', തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശിവസേന പണി തുടങ്ങി

വ്യാഴം, 6 ജൂണ്‍ 2019 (15:39 IST)
ഇത്തവണ അയോധ്യയിൽ രാമക്ഷേത്രം പണിതില്ലെങ്കിൽ ജനം ചെരുപ്പുകൊണ്ടടിക്കും എന്ന് രണ്ടാം മോദി സർക്കാരിന് മുന്നറിയിപ്പുമായി ശിവസേന. ഇത്തവണയും രാമനാമത്തിലാണ് എൻ ഡി എ അധികാരത്തിലെത്തിയത്. രാമ ക്ഷേത്രം നിർമ്മിക്കും എന്ന വിശ്വാസത്തിലാണ് ജനങ്ങൾ മോദി സർക്കാരിനെ അധികാരത്തിൽ എത്തിച്ചിരിക്കുന്നത് എന്നായിരുന്നു ശിവസേന വക്താവ് സഞ്ജെയ് റൗത്ത് പറഞ്ഞത്.  
 
2014ലെ തിരഞ്ഞെടുപ്പിന് ശേഷം കണ്ട് അതേരീതി വീണ്ടും ആവർത്തിക്കുകയാണ്. ശിവസേന കുടി അംഗമായ എൻ ഡി എ 2014ൽ അധികാരമേറ്റതിന് പിന്നാലെ രാമക്ഷേത്രത്തെ ചൊല്ലിയും മ,റ്റു പ്രശ്നങ്ങളിലും നിരന്തരം തർക്കങ്ങൾ ബി ജെ പിയും ശിവസേനയും തമ്മിൽ ഉണ്ടായന്രുന്നു. വക്കുകൾകൊണ്ട് ബി ജെ പിയു ശിവസേനയും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം പോലും രാജ്യത്തുണ്ടായി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് കുറച്ചു മസങ്ങൾക്ക് മുൻപ് വരെ ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പടുത്തതോടെ തർക്കങ്ങളും വാക്ക്‌പോരും മറന്ന് ഒന്നായി.
 
തിരഞ്ഞെടൂപ്പിനെ ഒന്നിച്ച് നേരിട്ടു. എൻ ഡി എയിലേക്ക് 18 സീറ്റുക്കൾ ശിവസേനയുടേതായ സംഭാവനയും ഉണ്ടായി. ഇപ്പോൾ വീണ്ടും രാമക്ഷേത്രത്തിന്റെ പേരിൽ മോദി സർക്കാരിന് മുന്നറിയിപ്പ് നൽകാൻ ആരംഭിച്ചിരിക്കുന്നു ശിവസേന. അയോധ്യ ഭൂമി തർക്കത്തിൽ ഇതേവരെ പരിഹരം കണ്ടെത്തിയിട്ടില്ല കേസിൽ അന്തിമ തീരുമാന ഉണ്ടാകും മുൻപ് തന്നെ ഇത്തരത്തിൽ തിട്ടൂരങ്ങൾ പുറപ്പെടൂവിക്കുന്നത് എന്തിന് ?   
 
ഒറ്റം ഉദ്ദേശം മാത്രം. രമക്ഷേത്രം എത്ര തവണ വിറ്റാലും നന്നായി ചിലവാകുന്ന ഒരു രാഷ്ട്രീയ കച്ചവട വസ്ഥുവാണ് എന്ന് ഇവർ തിരിച്ചറിഞ്ഞിരിക്കുന്നു. അനന്തമായി തന്നെ നീണ്ടുപ്പൊകാവുന്ന അയോധ്യ ഭൂമി തർക്ക കേസിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ ഉള്ളിൽ വർഗീയ വികാരം സദാ തിരികൊളുത്തി വക്കാൻ സധിക്കും. രാഷ്ട്രീയ നേട്ടത്തിന് ഇതിലും നല്ല ഒരു ആയുധം ഇല്ല. ആർ എസ് എസിന്റെ ഭാഗത്തുനിന്നും ഇതേ തന്ത്രം കാണാനാകും. 
 
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ രാമക്ഷേത്രം ഉടൻ നിർമ്മിക്കണം എന്ന് പരസ്യമായി നിലാപാട് സ്വീകരിക്കുകയും മോദി സർകാറിനെ ശകാരിക്കുകയും ചെയ്തിരുന്ന ആർ എസ് എസ് തിരഞ്ഞെടുപ്പടുത്തതോടെ കളം മാറ്റി ചവിട്ടി. എത്രയും പെട്ടന്ന് രാമക്ഷേത്രം പണിയുക എന്ന ആവശ്യത്തിൽ മാറ്റം വരുത്തി അടുത്ത 5 വർഷത്തിനുള്ളിൽ രാമക്ഷേത്രം പണിതാൽ മതി എന്നാക്കി. രാമക്ഷേത്രം നിർമ്മിക്കണമെങ്കിൽ വീണ്ടും എൻ ഡി എയെ അധികാരത്തിലെത്തിക്കണം എന്ന് പറയാതെ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു