Select Your Language

Notifications

webdunia
webdunia
webdunia
webdunia

What is Ivory: ആനയുടെ പല്ലുകളാണ് കൊമ്പുകള്‍ ! അറിയുമോ?

ആനകളുടെ പ്രധാന ആകര്‍ഷണം അവയുടെ കൊമ്പുകളാണ്

What is Ivory: ആനയുടെ പല്ലുകളാണ് കൊമ്പുകള്‍ ! അറിയുമോ?
, വെള്ളി, 12 ഓഗസ്റ്റ് 2022 (09:04 IST)
What is Ivory: ഓഗസ്റ്റ് 12, ഇന്ന് ലോക ആന ദിനമാണ്. ആനകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും പഠിക്കാനുമാണ് ആന ദിനം ആചരിക്കുന്നത്. ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു. 
 
ആനകളുടെ പ്രധാന ആകര്‍ഷണം അവയുടെ കൊമ്പുകളാണ്. ലക്ഷണമൊത്ത കൊമ്പുകളുള്ള ഗജവീരന്‍മാര്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്. യഥാര്‍ത്ഥത്തില്‍ ആനകളുടെ പല്ലാണ് കൊമ്പുകള്‍. ഉളിപ്പല്ലാണ് ആനയുടെ കൊമ്പുകളായി രൂപാന്തരപ്പെട്ടിരിക്കുന്നത്. കുഴിക്കുക, സാധനങ്ങള്‍ എടുത്തുയര്‍ത്തുക, മരങ്ങളില്‍ കുത്തുക, ശത്രുക്കളില്‍ നിന്ന് പ്രതിരോധം തീര്‍ക്കുക എന്നിവയൊക്കെയാണ് ആനയുടെ കൊമ്പ് കൊണ്ടുള്ള പ്രയോജനങ്ങള്‍. ആഫ്രിക്കന്‍ ആനകളില്‍ ആണിനും പെണ്ണിനും കൊമ്പുകള്‍ ഉണ്ട്. എന്നാല്‍ ഏഷ്യന്‍ ആനകളില്‍ ആണുങ്ങള്‍ക്ക് മാത്രമാണ് കൊമ്പ് കാണുക. പിടിയാനകള്‍ക്ക് കൊമ്പുണ്ടാകില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി