Publish Date: Fri, 12 Aug 2022 (09:03 IST)
Updated Date: Fri, 12 Aug 2022 (09:08 IST)
ആലപ്പുഴയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി. കടക്കരപ്പള്ളി സ്വദേശി ശ്രീഹരി എന്ന പതിനാറുകാരന്‍, കൊച്ചുകരിയില്‍ വൈശാഖ് എന്ന 16 കാരന്‍ എന്നിവരാണ് കാണാതായത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇവരെ കാണാതായത്. തീരത്ത് ആറു വിദ്യാര്‍ഥികള്‍ക്ക് ഒപ്പം എത്തിയവരായിരുന്നു ഇവര്‍. ഇതില്‍ മൂന്നുപേരാണ് തിരയില്‍ പെട്ടത്.
ഒരാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. അഗ്‌നിശമനസേനയും തീരദേശ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ കടല്‍പ്രക്ഷുബ്ദമായതിനാല്‍ ബോട്ടിറക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്.