Select Your Language

Notifications

webdunia
webdunia
webdunia
Monday, 31 March 2025
webdunia

Super Moon: ഭീമന്‍ ചന്ദ്രനെ കണ്‍കുളിര്‍ക്കെ കാണാം; ആദ്യമായി സൂപ്പര്‍മൂണ്‍ എന്ന പദം ഉപയോഗിച്ചത് ആര്?

What is Supermoon
, ബുധന്‍, 13 ജൂലൈ 2022 (15:28 IST)
Supermoon: 2022 ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ഇന്ന് ദൃശ്യമാകും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോള്‍ കാണുന്ന പ്രതിഭാസത്തെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്റെ 90 ശതമാനവും ദൃശ്യമാകും. അതേസമയം, കാര്‍മേഘങ്ങള്‍ ഉണ്ടെങ്കില്‍ സൂപ്പര്‍മൂണ്‍ ദൃശ്യവിരുന്ന് ആസ്വദിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. 
 
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ഏകദേശം 3.85 ലക്ഷം കിലോമീറ്ററാണ്. പക്ഷെ ഈ സൂപ്പര്‍ മൂണിന് ഇവ തമ്മിലുള്ള ദൂരം 3.57 ലക്ഷം കിലോമീറ്ററായി കുറയും. അതിനാല്‍ തന്നെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ആകര്‍ഷണവും കൂടും. അത് കാരണം വേലിയേറ്റവും വേലിയിറക്കവും വന്‍തോതില്‍ വര്‍ധിക്കും.
 
1979 ല്‍ അമേരിക്കന്‍ അസ്ട്രോളോജര്‍ റിച്ചാര്‍ഡ് നോലെയാണ് ആദ്യമായി 'സൂപ്പര്‍മൂണ്‍' എന്ന പദം ഉപയോഗിച്ചത്.
 
Supermoon in India: ഇന്ത്യയില്‍ സൂപ്പര്‍മൂണ്‍ എപ്പോള്‍ കാണാം 

ഇന്ന് രാത്രിയോടെ സൂപ്പര്‍മൂണ്‍ ദൃശ്യമാകുമെന്ന് നാസ അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് ഇത് ദൃശ്യമായിക്കൊണ്ടിരിക്കും. ഏറ്റവും തിളക്കമേറിയ സൂപ്പര്‍മൂണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. 
 
ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം (EDT) പ്രകാരം ജൂലൈ 13 ബുധനാഴ്ച വൈകിട്ട് 2.38 നാണ് സൂപ്പര്‍മൂണ്‍ ദൃശ്യമാകുക. അതായത് ഇന്ത്യന്‍ സമയം വ്യാഴാഴ്ച (ജൂലൈ 14) പുലര്‍ച്ചെ 12.08 ന്. ഈ സൂപ്പര്‍ മൂണിന് ബക്ക് മൂണ്‍ എന്നും പേരുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ വരെ ഈ സൂപ്പര്‍മൂണ്‍ ദൃശ്യം ആസ്വദിക്കാം. 
 
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം സംഭവിക്കുന്നത്. ഭൂമിയില്‍ നിന്ന് 3,57,264 കിലോമീറ്റര്‍ മാത്രം അകലെയായിരിക്കും ഈ സമയത്ത് ചന്ദ്രന്‍. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Supermoon 2022: ഇന്ത്യയില്‍ സൂപ്പര്‍മൂണ്‍ കാണുന്ന സമയം?