Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇ‌പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് സന്ദർശനം: എൻ‌ഫോഴ്‌സ്‌മെന്റ് ബാങ്കിനോട് വിശദീകരണം തേടിയതായി സൂചന

ഇ‌പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് സന്ദർശനം: എൻ‌ഫോഴ്‌സ്‌മെന്റ് ബാങ്കിനോട് വിശദീകരണം തേടിയതായി സൂചന
, തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (13:20 IST)
കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ക്വാറന്റൈനിൽ ആയിരുന്ന മന്ത്രി ഇ‌പി ജയരാജന്റെ ഭാര്യ പി‌കെ ഇന്ദിര പ്രോട്ടോക്കോൾ ലംഘിച്ച് ബാങ്ക് സന്ദർശിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം ശക്തിയാകുന്നു.

കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് പികെ ഇന്ദിര കണ്ണൂരിലെ കേരള  ബാങ്കിലെത്തിയത്. അടുത്ത ദിവസം ഭാര്യക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ദിരയുമായി സമ്പർക്കത്തിൽ വന്ന മൂന്ന് ജീവനക്കാർ ക്വാറന്റനിൽ പ്രവേശിക്കുകയും ചെയ്‌തു. ഇതോടെ ഇന്ദിരയുടെ ബാങ്ക് സന്ദർശനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫിൽ പറമ്പിൽ എംഎൽഎ രംഗത്തെത്തുകയായിരുന്നു.
 
ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ശക്തിപ്പെടുന്നതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും മന്ത്രിപത്നിയുടെ ബാങ്ക് സന്ദർശനത്തിന്റെ വിവരങ്ങൾ ശേഖരിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വ്യക്തിപരമായ ആവശ്യത്തിനാണ് താൻ ബാങ്കിൽ പോയതെന്ന് ഇന്ദിര പ്രതികരിച്ചു. കൊവിഡ് പരിശൊധന നടത്തിയതിന് ശേഷം ബാങ്കിൽ പോയത് ക്വാറന്റൈൻ ലംഘനമായി കാണാൻ സാധിക്കില്ലെന്നും ഇത്തരം വാർത്തകൾ കൊടുക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പികെ ഇന്ദിര അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ഓസോണ്‍ ദിനം: ഭൂമിയെ സംരക്ഷിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്...